Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എക്സാലോജിക്, ഹവാല കേസുകൾ: പിണറായി വിജയൻ, റിയാസ് എന്നിവർക്കെതിരെ രണ്ട് ഇ.സി.ഐ.ആറുകൾ

text_fields
bookmark_border
എക്സാലോജിക്, ഹവാല കേസുകൾ: പിണറായി വിജയൻ, റിയാസ് എന്നിവർക്കെതിരെ രണ്ട് ഇ.സി.ഐ.ആറുകൾ
cancel

തി​രു​വ​ന​ന്ത​പു​രം: മാസപ്പടി, ഹവാല കേസുകളിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ രണ്ട് ഇ.സി.ഐ.ആറുകൾ കൂടി ഇ.ഡി രജിസ്റ്റർ ചെയ്തു. പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് നടപടി. വീണയുടെ കൈയിലെത്തിയ പണം പിണറായിക്കു വേണ്ടിയുള്ള കൈക്കൂലിയാണെന്ന കണ്ടെത്തലിനെ തുടർന്ന് ഇ.ഡിയുടെ നിർദേശ പ്രകാരം വിജിലൻസ് രണ്ട് കേസെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം, വിദേശപണമിടപാട് എന്നിവയിലാണ് മുഹമ്മദ് റിയാസിനെതിരെ നിലവിലെ ഇ.സി.ഐ.ആർ ചുമത്തിയിരിക്കുന്നത്. ഇതിന് എക്സാലോജിക് ഇടപാടുമായി ബന്ധമില്ല. ഇതുൾപ്പെടെ മൂന്ന് ഇ.സി.ഐ.ആർ കേസുകളാണുള്ളത്.

സി.​എം.​ആ​ർ.​എ​ൽ-​എ​ക്സാ​ലോ​ജി​ക്​ മാ​സ​പ്പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പി​ണ​റാ​യി വി​ജ​യ​ൻ, മു​ൻ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് ര​ണ്ട് പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ (എ​സ്.​ഐ.​ടി) രൂ​പ​വ​ത്ക​രി​ച്ച് വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ട്ടിട്ടുണ്ട്. വി​ജി​ല​ൻ​സ്​​ ആ​സ്ഥാ​ന​ത്തെ ഡി.​ഐ.​ജി തോം​സ​ൺ ജോ​സി​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം. പി​ണ​റാ​യി വി​ജ​യ​ന്‍ ഒ​ന്നാം പ്ര​തി​യാ​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം തി​രു​വ​ന​ന്ത​പു​രം സ്​​പെ​ഷ​ൽ യൂ​നി​റ്റ്​ എ​സ്.​പി ഇ.​എ​ന്‍ സു​രേ​ഷി​നും പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഒ​ന്നാം പ്ര​തി​യാ​യ പ​ണ​മി​ട​പാ​ട്​ സം​ബ​ന്ധി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല വി​ജി​ല​ൻ​സ്​ കോ​ഴി​ക്കോ​ട് സ്പെ​ഷ​ൽ സെ​ൽ എ​സ്.​പി ബാ​ല​കൃ​ഷ്‌​ണ​നു​മാ​ണ്.

സം​സ്ഥാ​ന ഡി.​ജി.​പി​ക്ക്​ ഇ.​ഡി കൈ​മാ​റി​യ ക​ത്ത്​ പ്ര​കാ​രം ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന വ്യ​ത്യ​സ്ത സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ളാ​യ​തി​നാ​ലാ​ണ്​ ര​ണ്ടു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ന്റെ എ​ഫ്.​ഐ.​ആ​റു​ക​ൾ വി​ജി​ല​ൻ​സ്​ കോ​ട​തി അം​ഗീ​ക​രി​ച്ചു. അ​ഴി​മ​തി ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ടു കേ​സു​ക​ളി​ലും പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ ടി. ​വീ​ണ​യാ​ണ്​ ര​ണ്ടാം പ്ര​തി.

ഇ.​ഡി ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ക്കാ​നു​ള്ള ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ ചോ​ദ്യം ചെ​യ്ത്​ പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ ക​രു​ത​ലോ​ടെ​യാ​ണ്​ വി​ജി​ല​ൻ​സി​ന്‍റെ നീ​ക്കം. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ച്ചെ​ങ്കി​ലും അ​തി​ന്​ സ​ർ​ക്കാ​റി​ന്‍റെ അം​ഗീ​കാ​രം വേ​ണം. കേ​സെ​ടു​ക്ക​ണ​മെ​ന്ന ഹൈ​കോ​ട​തി സിം​ഗി​ൾ​ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ സ​ർ​ക്കാ​റി​ന്​ നി​യോ​ഗി​ക്കാ​മെ​ന്ന്​ നി​ർ​ദേ​ശ​മു​ണ്ട്. അ​തി​നാ​ൽ സ​ർ​ക്കാ​റി​ന്‍റെ അ​നു​മ​തി വി​ജി​ല​ൻ​സ്​ തേ​ടും. തു​ട​ർ​ന്ന്​ ഇ.​ഡി​യി​ൽ​നി​ന്ന് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടും അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടും. ഡി.​ജി.​പി​ക്ക്​ ന​ൽ​കി​യ ക​ത്തി​നൊ​പ്പം ചി​ല തെ​ളി​വു​ക​ൾ മാ​ത്ര​മാ​ണ്​ ഇ.​ഡി കൈ​മാ​റി​യ​ത്. മൊ​ഴി​പ്പ​ക​ർ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ജി​ല​ൻ​സ്​ എ​സ്.​ഐ.​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടും.

മാ​സ​പ്പ​ടി​ക്കേ​സി​ൽ ഹൈ​കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണം, അ​ധി​കാ​രം ദു​ർ​വി​നി​യോ​ഗം ​ചെ​യ്ത്​ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള എ​ഫ്.​ഐ.​ആ​റു​ക​ളാ​ണ്​ വി​ജി​ല​ൻ​സ് സം​ഘം ര​ജി​സ്റ്റ​ർ ചെ​യ്ത്​ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ എ​ഫ്.​ഐ.​ആ​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷ​മാ​ണ്​ കോ​ട​തി അം​ഗീ​ക​രി​ച്ച്​ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച​ത്. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ടി. ​വീ​ണ​ക്ക്​ സി.​എം.​ആ​ർ.​എ​ൽ ക​മ്പ​നി ന​ൽ​കി​യ 3.28 കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള കൈ​ക്കൂ​ലി എ​ന്ന നി​ല​ക്കാ​ണ്​ ആ​ദ്യ കേ​സി​ലെ എ​ഫ്.​ഐ.​ആ​ർ. പി​ണ​റാ​യി വി​ജ​യ​ൻ ഒ​ന്നാം പ്ര​തി​യാ​യ കേ​സി​ൽ വീ​ണ, സി.​എം.​ആ​ർ.​എ​ൽ ഉ​ട​മ ശ​ശി​ധ​ര​ൻ ക​ര്‍ത്ത ഉ​ള്‍പ്പ​ടെ ഏ​ഴ് പ്ര​തി​ക​ളാ​ണു​ള്ള​ത്. മ​ന്ത്രി​യാ​യി​രി​ക്കെ മു​ഹ​മ്മ​ദ് റി​യാ​സ് അ​ന​ധി​കൃ​ത​മാ​യു​ണ്ടാ​ക്കി​യ പ​ണം ഹ​വാ​ല മാ​ർ​ഗ​ത്തി​ൽ വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ്​ ര​ണ്ടാ​മ​ത്തെ കേ​സ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two more ECIRs against Pinarayi Vijayan and Riyaz
Next Story