Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്​ടർക്കും...

ഡോക്​ടർക്കും ബ്രിട്ടീഷ്​ പൗരനും കോവിഡ്​; സംസ്​ഥാനത്ത്​ രോഗബാധിതർ 24

text_fields
bookmark_border
ഡോക്​ടർക്കും ബ്രിട്ടീഷ്​ പൗരനും കോവിഡ്​; സംസ്​ഥാനത്ത്​ രോഗബാധിതർ 24
cancel

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ ഡോ​ക്​​ട​റ​ട​ക്കം ര​ണ്ടു​​പേ​ർ​ക്കു​കൂ ​ടി കോ​വി​ഡ്​-19 സ്​​ഥി​രീ​ക​രി​ച്ചു. ഇ​േ​താ​ടെ സം​സ്​​ഥാ​ന​ത്ത്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി.

മൂന്നുപേർക്ക്​ രോഗം ഭേദമായിട്ടുണ്ട്​. ആ​ദ്യ​മാ​യാ​ണ്​ കേ​ര​ള​ത്തി​ൽ ഡോ​ക്​​ട​ർ​ക്ക്​​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ക്കു​ന്ന​ത്. യാ​ത്രാ​വി​വ​ര​ങ്ങ​ള​ട​ക്കം സ​മാ​ഹ​രി​െ​ച്ച​ങ്കി​ലും സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മ​ട​ങ്ങി​യെ​ത്തി​യ​ശേ​ഷം ഒ​രാ​ഴ്​​ച​യാ​യി ഇ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മൂ​ന്നാ​റി​ലെ​ത്തി​യ ബ്രി​ട്ടീ​ഷ്​ പൗ​ര​നാ​ണ്​ സ്​​ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ​യാ​ൾ.

അ​ധി​കൃ​ത​രെ വെ​ട്ടി​ച്ച്​ മ​ട​ങ്ങാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ നെ​ടു​മ്പാ​േ​ശ്ശ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​രോ​ധ-​നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കി​ടെ സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ കോ​വി​ഡ്​ ബാ​ധി​ത​ൻ ക​ട​ന്ന​ത് വീ​ഴ്​​ച​യാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

5,150 വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ നി​ല​വി​ൽ സം​സ്​​ഥാ​ന​ത്തു​ണ്ട്. സം​സ്​​ഥാ​ന​ത്ത്​ 10,944 പേ​രാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,655 പേ​ർ വീ​ടു​ക​ളി​ലും 289 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്​​ ക​ർ​ശ​ന ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ​ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ൾ ആ​രോ​ഗ്യ വ​ള​ൻ​റി​യ​ർ​മാ​ർ സ​ന്ദ​ർ​ശി​ക്കും. ഒ​പ്പം ജ​ന​മൈ​ത്രി പൊ​ലീ​സു​മു​ണ്ടാ​കും.
ഭ​യ​ന്ന്​ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സ്​​ഥി​തി നി​ല​വി​ലി​ല്ലെ​ന്ന്​ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കൂ​ട്ടം കൂ​ട​രു​തെ​ന്ന നി​ർ​ദേ​ശം മാ​ത്ര​മാ​ണ്​ ന​ൽ​കി​യ​ത്. ജ​ന​ജീ​വി​തം സ്​​തം​ഭി​പ്പി​ക്കു​ന്ന സ്​​ഥി​തി​യു​ണ്ടാ​ക​രു​തെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - two more covid confirm case kerala
Next Story