Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ രണ്ട്​...

സംസ്​ഥാനത്ത്​ രണ്ട്​ പേർക്ക്​ കൂടി കൊറോണ

text_fields
bookmark_border
സംസ്​ഥാനത്ത്​ രണ്ട്​ പേർക്ക്​ കൂടി കൊറോണ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി രണ്ട്​ പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ദു​ൈ​ബ, ഖ ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ ക​ണ്ണൂ​ർ, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച ്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​ ഇ​വ​ർ പ​രി​യാ​രം മെ‍ഡ ി​ക്ക​ൽ കോ​ള​ജി​ലും തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​യി​ലാ​ണ്.

ര​ണ്ടു​ദി​വ​സം മു ​മ്പ് ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക്ക് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ രോഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും കൂ​ടു​ത​ൽ സ്ഥി​രീ​ക​ര​ണ​ത്തി​ന് ഇ​യാ​ളു​ടെ ര​ക്ത​സാ​മ്പി​ളു​ക​ൾ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​ക െ. ശൈ​ല​ജ അ​റി​യി​ച്ചു. ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ ്.

4180 പേ​രാ​ണ് നീ​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ൽ 3910 പേ​ർ വീ​ടു​ക​ളി​ലാ​ണ്, 270 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും. 1337 സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​തി​ൽ 953 ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച 65 പേ​രെ​ക്കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​വ​രെ 4001 പേ​രെ രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ക​ണ്ട് നി​രീ​ക്ഷ​ണ​പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

പ്രാ​യ​മാ‍യ​വ​ർ​ക്ക് പ്ര​ത്യേ​ക ക​രു​ത​ലും ശ്ര​ദ്ധ​യും വേ​ണം. വ​യോ​ജ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. രോ​ഗ​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​രും ബ​ന്ധു​ക്ക​ളും വ​യോ​ജ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​കാ​ൻ പാ​ടി​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി മാ​ർ​ച്ച് 14ന് ​ജി​ല്ല​ക​ളി​ൽ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ക​ല​ക്ട​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വി​ളി​ക്കും. അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വി​സി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

നാ​ട്ടി​ൽ ചി​കി​ത്സ​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്ന​വ​രു​ടെ വി​ദേ​ശ​ത്തെ ജോ​ലി സം​ര​ക്ഷി​ക്കു​ന്ന​തി​ന് നോ​ർ​ക്ക റൂ​ട്ട്സ് എം​ബ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​കും. യാ​ത്രാ​ടി​ക്ക​റ്റു​ക​ൾ റ​ദ്ദ് ചെ​യ്ത് സാ​മ്പ​ത്തി​ക​ന​ഷ്​​ടം ഉ​ണ്ടാ​കാ​തെ തി​രി​ച്ച​യ​ക്കു​ന്ന​തി​ന് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യും കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​നു​മാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

മാർച്ച് 5 ന് സ്​പൈസ്​ ​െജറ്റിലെത്തിയ യാത്രക്കാർ ബന്ധ​െപ്പടണം -കലക്ടർ
മലപ്പുറം: മാർച്ച്​ അഞ്ചിന്​ ദുബൈയിൽ നിന്നുള്ള​ എസ്​.ജി 54 സ്​പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട്​ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധ​െപ്പടണമെന്ന്​ മലപ്പുറം ജില്ല കലക്​ടർ ജാഫർ മലിക്​ അറിയിച്ചു. വ്യാഴാഴ്​ച കോവിഡ്​ 19 രോഗബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി ഈ വിമാനത്തിലാണ്​ കരിപ്പൂരിൽ എത്തിയത്​.
വിമാനത്തിൽ സഞ്ചരിച്ചവരിൽ രോഗലക്ഷണമുള്ളവർ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകളിൽ (0483 2737858, 0483 2737857) ബന്ധപ്പെടണമെന്ന് കലക്​ടർ അറിയിച്ചു.

കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കും -കലക്ടർ
കണ്ണൂർ: കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും ഇദ്ദേഹത്തിന്‍റെ ബന്ധുക്കളും നിരീക്ഷണത്തിലാണെന്നും കണ്ണൂർ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. ​ഇദ്ദേഹം വിമാനമിറങ്ങിയത് കോഴിക്കോട് വിമാനത്താവളത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടർ പറഞ്ഞു.

പ്രതിപക്ഷനേതാവിന്​ ഇന്ദ്ര​​​​​​െൻറ അവസ്ഥ -മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ എന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുരാണത്തിലെ ഇന്ദ്ര​​​​​​െൻറ അവസ്ഥയാണ് പ്രതിപക്ഷനേതാവിന്​​. ആര്​ തപസ്സ്​ ചെയ്താലും ദേവേന്ദ്രന്​ സംശയമാണ്; ത​​​​​​െൻറ ശക്തി തട്ടിയെടുക്കാനാണോയെന്ന്​. ഇതുപോലെയാണ് പ്രതിപക്ഷനേതാവി​​​​​െൻറ ഇപ്പോഴത്തെ അവസ്​ഥയെന്നും പിണറായി പറഞ്ഞു.

മനുഷ്യൻ ഉണ്ടെങ്കിലല്ലേ മുന്നണികൾക്ക് ആളുണ്ടാകൂവെന്ന് ഓർക്കണം. ആളുകളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമമാണ്​ സർക്കാർ നടത്തുന്നത്. ഇതിൽ രാഷ്​ട്രീയമില്ല. കൊറോണ വൈറസ്​ ബാധ ചർച്ച ചെയ്യാനായി 16ന്​ വിളിച്ച സർവകക്ഷിയോഗം ഇപ്പോഴത്തെ സാഹചര്യത്തിൽ നടത്തണമോയെന്ന്​ ആലോചിക്കും. തൃശൂരും വിഴിഞ്ഞത്തും അടക്കം സി.പി.എം വിളിച്ചുചേർത്ത യോഗങ്ങൾ ഇനി വേണ്ടെന്ന്​ പാർട്ടി ഘടകത്തിൽനിന്ന്​ നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്​ഥാപനങ്ങളിലെ വികസനസെമിനാർ അടക്കം വേണ്ടെന്നു നിർദേശിച്ചിട്ടുണ്ട്. ബാറുകളും ബിവറേജസ്​ ഔട്ട്​ലെറ്റുകളും എന്തുകൊണ്ട് അടച്ചിടാൻ നിർദേശിക്കുന്നില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇക്കാര്യം ശഠിക്കുന്നത് ശരിയാകില്ലെന്നായിരുന്നു മറുപടി.


Show Full Article
TAGS:covid 19 corona virus 
News Summary - two more covid cases in kerala
Next Story