Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംഗൻവാടിയിൽ രണ്ട് കുട്ടികൾക്ക് കൂടി ഭക്ഷ്യവിഷബാധ
text_fieldsbookmark_border
കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കൽ അംഗൻവാടിയിൽ രണ്ട് കുട്ടികൾക്ക് കൂടി ഭക്ഷ്യവിഷബാധ. ശനിയാഴ്ച ഭക്ഷ്യവിഷബാധയെ തുടർന്ന് നാല് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ചെള്ളുള്ളതും പഴകിയതുമായ അരി ഉപയോഗിച്ചുള്ള ഭക്ഷണം കുട്ടികൾക്ക് നൽകിയതിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
അംഗൻവാടിയിൽ 12 കുട്ടികളാണ് ഉള്ളത്. തിങ്കളാഴ്ച ഇവാന, ജ്വോഷ്യ എന്നീ കുട്ടികളെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ സസ്പെൻഡ് ചെയ്തു.
Next Story

