Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നിന് അടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട്​ പേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
ഒളിവിലായിരുന്ന ഇരുവരെയും കുടകില്‍നിന്ന്​ പിടികൂടിയത്
rape
cancel
camera_alt

അറസ്റ്റലായ സാലിഫ്, ഉബൈസ് 

കല്‍പകഞ്ചേരി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസില്‍ രണ്ട്​ യുവാക്കൾ കൂടി അറസ്​റ്റില്‍. ഒളിവിലായിരുന്ന വളവന്നൂര്‍ സ്വദേശികളായ കുണ്ടില്‍ മുഹമ്മദ് സാലിഫ് (22), കുണ്ടില്‍ മുഹമ്മദ് ഉബൈസ് (21) എന്നിവരെയാണ് കല്‍പകഞ്ചേരി പൊലീസ് കര്‍ണാടക അതിര്‍ത്തിയായ കുടകില്‍ നിന്ന്​ പിടികൂടിയത്.

കേസിൽ തുവ്വക്കാട് സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്‌ലഹ്, ഒഴൂര്‍ തലക്കട്ടൂര്‍ ചാന്നാട്ട് വീട്ടില്‍ മുഹമ്മദ് റാസിക് എന്നിവർ നേരത്തെ പിടിയിലായിരുന്നു. മയക്കുമരുന്നിന് അടിമയാക്കിയാണ്​ ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചത്​. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു. ബാക്കി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two more arrested in rape case
Next Story