Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനം മോഷ്​ടിച്ച്​...

വാഹനം മോഷ്​ടിച്ച്​ രൂപമാറ്റം വരുത്തി വിൽപന: രണ്ടുപേർ കൂടി പിടിയിൽ

text_fields
bookmark_border
വാഹനം മോഷ്​ടിച്ച്​ രൂപമാറ്റം വരുത്തി വിൽപന: രണ്ടുപേർ കൂടി പിടിയിൽ
cancel

ആ​ലു​വ: വാ​ഹ​നം മോ​ഷ്​​ടി​ച്ച് രൂ​പ​മാ​റ്റം വ​രു​ത്തി വി​ൽ​പ​ന ന​ട​ത്തു​ന്ന അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ​ണ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍. പാ​ല​ക്കാ​ട് മു​ത​ല​മ​ട അം​ബേ​ദ്‌​ക​ര്‍ കോ​ള​നി മം​ഗ​ല​ത്ത്കാ​ട് വീ​ട്ടി​ല്‍ മാ​ഹി​ൻ (പ​ളു​ങ്ക് മാ​ഹി​ൻ -36), പാ​ല​ക്കാ​ട് മു​ത​ല​മ​ട ഗൗ​ഡ​പു​രം പു​ത്തൂ​ര്‍ വീ​ട്ടി​ല്‍ ഇ​ജാ​സ് (26) എ​ന്നി​വ​രെ​യാ​ണ് എ​ട​ത്ത​ല പൊ​ലീ​സ് പാ​ല​ക്കാ​ട് കൊ​ല്ലം​കോ​ടു​നി​ന്ന് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഈ ​മാ​സം ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ഇ​വ​ര്‍ മോ​ഷ്​​ടി​ച്ചു. ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി ര​വി മാ​ണി​ക്യ​നെ ദി​വ​സ​ങ്ങ​ള്‍ക്കു മു​മ്പ്​ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് അ​റ​സ്​​റ്റ് ചെ​യ്തി​രു​ന്നു. മാ​ഹി​ൻ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​രു​പ​തോ​ളം മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഇ​ജാ​സി​നെ​തി​രെ കൊ​ല്ലം​കോ​ട് സ്​​റ്റേ​ഷ​നി​ലും കേ​സു​ണ്ട്.

ആ​ലു​വ ഭാ​ഗ​ത്തു​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. വാ​ഹ​നം മോ​ഷ്​​ടി​ച്ച​ശേ​ഷം ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ചാ​ണ് രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത്. ഇ​വ​ർ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ മോ​ഷ്​​ടി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് എ​സ്.​പി കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ആ​ലു​വ ഡി​വൈ.​എ​സ്.​പി ടി.​എ​സ്. സി​നോ​ജ്, എ​ട​ത്ത​ല എ​സ്.​ഐ കെ. ​സി​നോ​ദ്, എ.​എ​സ്.​ഐ​മാ​രാ​യ പി.​എ. അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ, അ​ബ്​​ദു​ൽ ജ​ലീ​ൽ, എ​സ്.​സി.​പി.​ഒ മാ​രാ​യ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ്, പി.​എ​സ്. ഷി​ജ, സി.​പി.​ഒ​മാ​രാ​യ ഷെ​മീ​ർ, ടി. ​ജ​യ​ശ​ങ്ക​ർ, കെ.​എ​സ്. മു​ഹ​മ്മ​ദ് റ​ഫീ​ക്ക് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestVehicle Theftstealing vehicle
News Summary - Two more arrested for stealing vehicle
Next Story