കാഞ്ഞങ്ങാട്ടെ ഹണിട്രാപ്പില്‍ രണ്ടു പേർകൂടി അറസ്റ്റിൽ
text_fieldsഹണി ട്രാപ് കേസിൽ പിടിയിലായ പ്രതികൾ
കാഞ്ഞങ്ങാട്: കൊവ്വല്‍പള്ളിയില്‍ കൊച്ചി കടവന്ത്ര സ്വദേശി വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വർണവും തട്ടിയ കേസില്‍ രണ്ടു പേർകൂടി അറസ്റ്റില്‍. കുമ്പള കോയിപ്പാടി പെര്‍വാഡ് കടപ്പുറത്തെ ചായിൻറടി അബ്ദുൽ ഹമീദ് മുസ്ലിയാര് (41), ഇരിട്ടി മുഴക്കുന്ന് വിളയക്കാട്ടെ പി.സി. അഷ്റഫ് (50) എന്നിവരെയാണ് ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കടവന്ത്രയിലെ സി.എ. സത്താറിനെ (58) ഹണിട്രാപ്പില്‍ കുടുക്കി മുന്നേ മുക്കാല്‍ ലക്ഷം രൂപയും ഏഴരപവൻ സ്വർണമാലയും 15,700 രൂപയുടെ മൊബൈലും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സംഘത്തില്‍പ്പെട്ട കാസര്‍കോട് നായന്മാര്മൂലയിലെ സാജിദ (30), ഉദുമ അരമങ്ങാനത്തെ ഉമ്മര്‍ (41), ചെറുതാഴത്തെ ഇക്ബാല്‍ (35) എന്നിവരെ ആഗസ്റ്റ് 19ന് അറസ്റ്റ് ചെയ്തിരുന്നു.

