Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട് മാസത്തെ റേഷൻ ഇനി...

രണ്ട് മാസത്തെ റേഷൻ ഇനി ഒന്നിച്ചില്ല; നീല കാർഡുകൾക്കുള്ള അധിക അരിയും നിർത്തി ഭക്ഷ്യവകുപ്പ്

text_fields
bookmark_border
രണ്ട് മാസത്തെ റേഷൻ ഇനി ഒന്നിച്ചില്ല; നീല കാർഡുകൾക്കുള്ള അധിക അരിയും നിർത്തി ഭക്ഷ്യവകുപ്പ്
cancel

ആലപ്പുഴ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കേന്ദ്ര നിർദേശപ്രകാരം രണ്ട് മാസത്തെ റേഷൻ ഒന്നിച്ചു നൽകുന്നത് കേരളം നിർത്തി. ഏപ്രിൽ, മെയ് മാസങ്ങളിലെ വിഹിതം ഒരുമിച്ചു നൽകിയതിനെ തുടർന്ന് റേഷൻ വിതരണം പലയിടത്തും താളംതെറ്റിയിരുന്നു. ഇതിനെ തുടർന്നാണ് ഭക്ഷ്യവകുപ്പ് രണ്ട് മാസത്തെ റേഷൻ ഒന്നിച്ചു നൽകുന്നത് നിർത്താൻ തീരുമാനിച്ചത്.

മാത്രമല്ല, നീല കാർഡ് ഉടമകൾക്ക് നൽകി വന്ന അധികം അരിയും നിർത്താൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സാധാരണയായി നീല കാർഡിന് നാല് കിലോ അരിയാണ് നൽകിയിരുന്നത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ മാസം രണ്ട് കിലോയും മെയ് മാസത്തിൽ മൂന്ന് കിലോയും അധികം നൽകിയിരുന്നു.

പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് മൂന്നു മാസത്തെ ധാന്യം ഒന്നിച്ചു നൽകാനായിരുന്നു കേന്ദ്രം നിർദേശിച്ചിരുന്നത്. എന്നാൽ, സംഭരണശേഷി കുറവായതിനാൽ സംസ്ഥാനം ഇത് രണ്ട് മാസമാക്കി ചുരുക്കുകയായിരുന്നു. എന്നാൽ പലയിടത്തും അരി എത്തിക്കുന്നതിൽ വന്ന വീഴ്ചയും കണക്ക് കൈകാര്യം ചെയ്യുന്നതിലെ ആശയക്കുഴപ്പവുമാണ് ഇപ്പോളത്തെ പിന്മാറ്റത്തിനു കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration shopRation RiceKeralaMiddle East Crisis
News Summary - Two months' ration no longer available; Food Department stops extra rice for blue cards
Next Story