കവിയൂരിൽ പൊലീസുകാരനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
text_fieldsതിരുവല്ല: കവിയൂരിൽ പൊലീസുകാരനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കവിയൂർ കണിയാമ്പാറ കുന്നിൽ താഴെയിൽ വീട്ടിൽ ലിജിൻ എന്ന ശ്രീജിത്ത് (32), ഇലവിനാൽ മാമന്നത്ത് വീട്ടിൽ മോൻസി എന്നിവരാണ് പിടിയിലായത്. ഇവർ മാവേലിക്കരയിൽ സുഹൃത്തിെൻറ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ പൊലീസിനെ ആക്രമിച്ചു കടന്നുകളഞ്ഞത്. വീടുകയറി അക്രമം നടത്തിയ കേസിലെ പ്രതികളായ ഇവരെ പിടികൂടാൻ എത്തിയപ്പോൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. തിരുവല്ല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സന്തോഷ് കുമാറിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം പ്രതികൾ രക്ഷപെടുകയായിരുന്നു.
രക്ഷപ്പെടാനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്. പ്രതികൾക്ക് കഞ്ചാവ് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

