Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മർദിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം: രണ്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
മർദിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം: രണ്ടു പേർ അറസ്റ്റിൽ
cancel

പാലക്കാട്: കെട്ടിട കോൺട്രാക്ടറെയും സുഹൃത്തിനെയും ബ്യൂട്ടി പാർലറിനുള്ളിൽ പൂട്ടിയിട്ട് മർധിച്ച് പണവും കാറും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പാലക്കാട്, ശേഖരിപുരം ജി.ജി ക്വാർട്ടേഴ്സിൽ അരവിന്ദ്(44) തൃശൂർ അയ്യന്തോൾ, കോലോത്ത് പറമ്പ് സ്വദേശി കൃഷ്ണ പ്രസാദ് (32) എന്നിവരാണ് അറസ്റ്റിലായത്.

കോൺട്രാക്ടറായ പാലക്കാട്, വലിയപാടം സ്വദേശി  സുമേഷ് മേനോൻ, സുഹൃത്ത് വെങ്കിടാചലപതി എന്നിവരെയാണ് പുത്തൂരിലുള്ള ബ്യൂട്ടി പാർലറിൽ പൂട്ടിയിട്ട് മർദിച്ച് കവർച്ച നടത്തിയത്. ഇവരിൽ നിന്നും ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ടു വാങ്ങുകയും, 30,000 രൂപയും, കാറും പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു.  

കോൺട്രാക്ടർ സുമേഷ് മേനോൻ അരവിന്ദന്‍റെ പക്കൽ നിന്നു പണം പലിശക്ക്  കടം വാങ്ങിയിരുന്നു . അതിന്റെ തിരിച്ചടവ് വൈകിയതിലുള്ള ദേഷ്യത്തിലാണ് അരവിന്ദനും സുഹൃത്ത് കൃഷ്ണപ്രസാദും കൂടി പരാതിക്കാരെ  സൂത്രത്തിൽ പുത്തൂരിലുള്ള ബ്യൂട്ടിപ്പാർലറിലേക്ക് വിളിച്ചു വരുത്തി അക്രമിച്ച് കവർച്ച നടത്തിയത്. പിന്നീട് ഒളിവിൽ പോയ പ്രതികളെ ഇന്ന് രാവിലെയാണ്  പൊലീസ് കസ്റ്റഡിയിലെടുത്തത്. സുമേഷ് മേനോന്‍റെ  പക്കൽനിന്ന്  ഒപ്പിട്ടു വാങ്ങിച്ച 12 ചെക്ക് ലീഫുകൾ, പണം, കാർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ശേഷം പ്രതികളെ  മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
   
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two Men Arrested Alleged Kidanap and Attack of Building Contractor-Kerala news
Next Story