Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചങ്ങനാശ്ശേരി നഗരസഭയിൽ കോൺഗ്രസ് അംഗങ്ങൾ കൂറുമാറി; യു.ഡി.എഫിന് ഭരണനഷ്ടം

text_fields
bookmark_border
changanassery municipality
cancel

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭ ചെയർ പേഴ്സൺ സന്ധ്യ മനോജിനും യു.ഡി.എഫ് ഭരണസമിതിക്കും എതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു.

വിപ്പ് നൽകിയതിനെ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയം ചർച്ച ചെയ്ത കൗൺസിലിൽ പങ്കെടുത്തില്ല. മൂന്ന് ബി.ജെ.പി അംഗങ്ങളും വിട്ടുനിന്നു.

അതേസമയം, യു.ഡി.എഫ് വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17-ാം വാർഡ് മെമ്പറുമായ രാജു ചാക്കോ, കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയും 33-ാം വാർഡ് മെമ്പറുമായ ബാബു തോമസ് എന്നിവർ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തേ പിന്തുണക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two members of the Changanassery Municipal Council defected; UDF loses control
Next Story