Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഹൗസ് സർജൻമാർക്ക് കോവിഡ്
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ട് മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് സ്ഥി രീകരിച്ചു. ഹൗസ് സർജൻമാരായ ഇവർ ഡൽഹിയിൽ വിനോദ യാത്ര നടത്തിയിരുന്നു.
യാത്ര കഴിഞ്ഞെത്തിയ ശേഷം ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നില്ല. നിരീക്ഷണത്തിലിരിക്കെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവർക്കൊപ്പം യാത്ര പോയ മറ്റ് അഞ്ച് പേർ നിരീക്ഷണത്തിൽ തുടരുകയാണ്. ഇവരെ പരിശോധിച്ച ആറ് ഡോക്ടർമാരും നിരീക്ഷണത്തിലാണ്. അവസാന വർഷ പരീക്ഷക്ക് ശേഷമാണ് മെഡിക്കൽ വിദ്യാർഥികൾ ഡൽഹിയിലേക്ക് തിരിച്ചത്.
നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം കഴിഞ്ഞെത്തിയവരോടൊപ്പമാണ് ഇവർ ട്രെയിനിൽ ഡൽഹിയിൽനിന്ന് തിരികെ എത്തിയതെന്നാണ് വിവരം.
Next Story
