ദോഹയിൽ വാഹനമിടിച്ച് രണ്ട് മലയാളികൾ മരിച്ചു
text_fieldsദോഹ: റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം, തിരൂര്‍ തെക്കന്‍കൂറ്റൂര്‍ പറമ്പത്ത് ഹൗസില്‍ മുഹമ്മദ് അലി (42), കോഴിക്കോട് ഒളവണ്ണ ഗുരുവായൂരപ്പൻ കോളജ് മാത്തറ കുളങ്ങരപറമ്പ് വടക്കഞ്ചേരി പ്രവീണ്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഇൻഡസ്ട്രിയൽ ഏരിയ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
അലി ഇൻറര്‍നാഷനല്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരാണിവർ. മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരേതരോടുള്ള ബഹുമാന സൂചകമായി അലി ഇൻറര്‍നാഷനലിെൻറ എല്ലാ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. ചാന്ദ്നിയാണ് പ്രവീണ്‍ കുമാറിെൻറ ഭാര്യ. പിതാവ്: ഭാസ്കരന് (വടക്കഞ്ചേരി). മാതാവ്: ലക്ഷ്മി. ഷാഹിദയാണ് മുഹമ്മദ് അലിയുടെ ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
