Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതമിഴ്നാട്ടിലെ തേനിയിൽ...

തമിഴ്നാട്ടിലെ തേനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു

text_fields
bookmark_border
accident
cancel

തേനി: തമിഴ്നാട്ടിലെ തേനിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ ആനന്ദിനെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെയാണ് സംഭവം. പുറകിലെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ (KL 26 J 1947) ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തേനിയിൽ നിന്ന് പെരിയകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അണ്ണാച്ചി വിളക്ക് എന്ന സ്ഥലത്ത് വെച്ചാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കർണാടക രജിസ്ട്രേഷനുള്ള ലോറി കോയമ്പത്തൂരിൽ നിന്ന് ഇന്‍റർലോക്ക് കയറ്റി വരികയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalisaccident
News Summary - Two Malayalis died in a collision between a car and a lorry in Theni, Tamil Nadu
Next Story