Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
Mohammad Sahad and Rishnu Saseendran
cancel
camera_alt

മുഹമ്മദ് സഹദ്, റിഷ്ണു ശശീന്ദ്രൻ 

ബംഗളൂരു: ബംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂർ വെക്കലം നെടുമ്പോയിൽ സ്വദേശി മുഹമ്മദ്‌ സഹദ് (20), കണ്ണൂർ തോലാംബ്ര ത്രിക്കടാരിപോയിൽ സ്വദേശി റിഷ്ണു ശശീന്ദ്രൻ (23) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ബന്നാർഘട്ട റോഡ് കമ്മനഹള്ളി ജംങ്ഷനിൽ വച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സെന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.

മുഹമ്മദ്‌ സഹദിന്റെ മൃതദേഹം ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ ചെയ്തു. ഇരുവരുടെയും മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.

കള്ളംപറമ്പിൽ കെ.എച്ച് ഷംസുദ്ദീൻ-ഹസീന ദമ്പതികളുടെ ഏക മകനാണ് ബൊമ്മസാന്ദ്രയിലെ സ്വകാര്യ കോളജ് അവസാന വർഷ ബിരുദ വിദ്യാർഥിയായ മുഹമ്മദ്‌ സഹദ്. ഖബറടക്കം പെരിന്തോട് ജുമ മസ്ജിദിൽ.

പരേതനായ നാരായണീയം ശശീന്ദ്രൻ-ഷാജി ശശീന്ദ്രൻ എന്നിവരുടെ മകനായ റിഷ്ണു ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ഒരു വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. അജന്യ, ജിഷ്ണു സഹോദരങ്ങളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Malayalee youths dead, collision between a bike and a car in Bengaluru
Next Story