Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിലെ ഉഡുപ്പി‍യിൽ മൂന്നു മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു

text_fields
bookmark_border
drowed
cancel
Listen to this Article

ഉഡുപ്പി: കർണാടകയിലെ ഉഡുപ്പി‍യിൽ സെന്‍റ് മേരീസ് ദ്വീപിന് സമീപം മൂന്നു മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി. അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി, ഉദയംപേരൂര്‍ ചിറമേല്‍ ആന്‍റണി ഷിനോയി എന്നിവരാണ് മരിച്ചത്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സെൽഫി എടുക്കുന്നതിനിടെ മൂന്നു പേർ ശക്തമായ തിരയിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഉഡുപ്പി മാൽപെ തീരത്ത് നിന്ന് ബോട്ടിലാണ് അധ്യാപകരടക്കം 100 അംഗ സംഘം സംഘം സെന്‍റ് മേരീസ് ദ്വീപിലെത്തിയത്. ചൊവ്വാഴ്ച‍ വൈകീട്ടാണ് സ്റ്റഡി ടൂറിന്‍റെ ഭാഗമായി രണ്ട് ബസുകളിൽ വിദ്യാർഥികൾക്ക് യാത്ര പുറപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two Malayalee students drowned in Udupi, Karnataka
Next Story