Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമൃത്സർ-കൊച്ചുവേളി,...

അമൃത്സർ-കൊച്ചുവേളി, ചണ്ഡിഗഢ്​-കൊച്ചുവേളി സ്‌പെഷൽ ട്രെയിനുകൾ പുനരാരംഭിക്കുന്നു

text_fields
bookmark_border
train service
cancel

പാലക്കാട്​: അമൃത്​സർ-കൊച്ചുവേളി-അമൃത്​സർ പ്രതിവാര സൂപ്പർഫാസ്​റ്റ്​ സ്പെഷൽ, ചണ്ഡിഗഢ്​-കൊച്ചുവേളി-ചണ്ഡിഗഢ് ബൈവീക്ക്‌ലി സൂപ്പർഫാസ്​റ്റ്​ സമ്പർക്ക്​ ക്രാന്തി സ്‌പെഷൽ സർവീസുകൾ പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു.

04696 അമൃത്സർ-കൊച്ചുവേളി വീക്ക്​ലി സൂപ്പർഫാസ്​റ്റ്​ സ്‌പെഷൽ

ജൂലൈ 11മുതൽ​ (ഞായറാഴ്​ചകളിൽ) സർവീസ്​ ആരംഭിക്കും. മൂന്നാംദിവസം ഉച്ചക്ക്​ 12.25ന്​ കൊച്ചുവേളിയിലെത്തും. 04695 കൊച്ചുവേളി-അമൃത്​സർ വീക്ക്‌ലി സൂപ്പർഫാസ്​റ്റ്​ സ്‌പെഷൽ ജൂലൈ 14 മുതൽ(ബുധനാഴ്​ചകളിൽ) സർവീസ്​ തുടങ്ങും. കൊച്ചുവേളിയിൽ നിന്നും പുലർച്ചെ 04.50ന്​ പു​റപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം ഉച്ചക്ക്​ 1.50ന്​ അമൃതസറിലെത്തും.

04560 ചണ്ഡിഗഢ്​-കൊച്ചുവേളി ബൈവീക്ക്‌ലി സൂപ്പർഫാസ്​റ്റ്​ സമ്പർക്ക്​ ക്രാന്തി സ്‌പെഷൽ

ജൂലൈ ഏഴ്​ മുതൽ സർവീസ്​ ആരംഭിക്കും. ബുധൻ, വെള്ളി ദിവസങ്ങളിൽ (ആഴ്​ചയിൽ രണ്ടു ദിവസം) രാവിലെ 09.20ന്​ ചണ്ഡിഗഢിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ, മൂന്നാം ദിവസം ഉച്ചക്ക്​ 12.25ന്​ കൊച്ചുവേളിയിൽ എത്തും.

04559 കൊച്ചുവേളി-ചണ്ഡിഗഢ്​ ബൈ-വീക്ക്‌ലി സൂപ്പർഫാസ്​റ്റ്​ സമ്പർക്ക് ക്രാന്തി സ്‌പെഷൽ ജൂലൈ പത്തു മുതൽ സർവീസ്​ ആരംഭിക്കും. ശനി, തിങ്കൾ ദിവസങ്ങളിൽ (ആഴ്​ചയിൽ രണ്ടു ദിവസം) പുലർച്ചെ 4.50ന്​ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം രാവിലെ 9.50ന്​ ചണ്ഡിഗഢിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaystrain service
News Summary - Two long-distance trains resume
Next Story