Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊടുപുഴയിൽ കെട്ടിടം തകർന്ന് രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
തൊടുപുഴയിൽ കെട്ടിടം തകർന്ന് രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
cancel

തൊടുപുഴ: മുതലക്കോടത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികളായ പശ്ചിമ ബംഗാൾ സ്വദേശി നിഥിൻ മണ്ഡൽ, തമിഴ്‌നാട് സ്വദേശി ഗോവിന്ദ് രാജ് എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വിരമിച്ച വൈദികർ താമസിക്കുന്ന കെട്ടിടം പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടം.

കെട്ടിടത്തിൽ നവീകരണ ജോലികൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കോൺക്രീറ്റ് സ്ലാബ് നിലംപൊത്തുകയായിരുന്നു. തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ അഗ്​നിരക്ഷ സേനയുടെയും നാട്ടുകാരുടെയും സഹാ​യത്തോടെ പുറത്തെടുത്തെങ്കിലും രണ്ട്​ പേർ മരണപ്പെട്ടു. പരിക്കേറ്റ രണ്ട്​ ​പേരെ ആശുപത്രിയി്യ പ്രവേശിപ്പിച്ചു. അപകടത്തിൽ കളക്ടർ റിപ്പോർട്ട് തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two Killed, Two Seriously Injured as Building Slab Collapses in Thodupuzha
Next Story