Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂര്‍ പൂരത്തിനിടെ...

തൃശൂര്‍ പൂരത്തിനിടെ മരം വീണ്​ രണ്ട്​ മരണം; നിരവധി പേര്‍ക്ക് പരിക്ക്

text_fields
bookmark_border
thrissur pooram accident
cancel
camera_alt

വെള്ളിയാഴ്​ച രാത്രി തൃശൂർ പൂരത്തിനിടെയുണ്ടായ അപകട സ്​ഥലത്ത്​ നടന്ന രക്ഷാപ്രവർത്തനത്തി​െൻറ ദൃശ്യങ്ങൾ

തൃശൂര്‍: തൃശൂര്‍ പൂരത്തിലെ മഠത്തിൽ വരവിനിടെ മരം വീണ് രണ്ടുപേർ മരിച്ചു. 25ലേറെ പേർക്ക്​ പരിക്കേറ്റു. തിരുവമ്പാടി ദേവസ്വം അംഗം നടത്തറ സ്വദേശി രമേശൻ, തിരുവമ്പാടി ദേവസ്വം അംഗം പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണൻ എന്നിവരാണ്​ മരിച്ചത്​. രാത്രി 12​ഓടെയാണ്​ സംഭവം. മൂന്നുപേരുടെ നില ഗുരുതരമാണ്​. പരിക്കേറ്റവരിൽ പൊലീസുകാരുമുണ്ട്​.

തിരുവമ്പാടി ദേവസ്വത്തി​െൻറ രാത്രി പൂരത്തി​െൻറ ഭാഗമായുള്ള മഠത്തിൽ വരവിനിടെ പഞ്ചവാദ്യക്കാരുടെമേൽ ആൽമരത്തി​െൻറ വലിയ കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. മരത്തി​െൻറ ഭാഗം വീണയുടൻ കൊമ്പൻ കുട്ടൻകുളങ്ങര അർജുനൻ ഭയന്നോടിയത്​ പരിഭ്രാന്തി പരത്തിയെങ്കിലും പിന്നീട്​ ആനയെ തളച്ചു.

ഗുരുതര പരിക്കേറ്റ എട്ടുപേർ വിവിധ ആശുപത്രികളിലാണ്​. ആൽമരം വൈദ്യുതി ലൈനിന് മുകളിലേക്കാണ് വീണത്. മരം മുറിച്ചുമാറ്റി. പൊലീസും അഗ്​നിശമന, ദുരന്ത നിവാരണ സേനയും സംഭവസ്​ഥലത്തെത്തി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്​.

കോവിഡ് വ്യാപന നിയന്ത്രണത്തി​െൻറ ഭാഗമായി പൂരാഘോഷത്തിന് ജനങ്ങളെ നിയന്ത്രിച്ചിരുന്നതിനാൽ മഹാദുരന്തം ഒഴിവായി. സംഭവം നടന്നയുടൻ കലക്ടർ എസ്. ഷാനവാസും പൊലീസ് കമീഷണർ ആർ. ആദിത്യയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് അംഗങ്ങളും ഉണ്ടായിരുന്നു. അപകടത്തി​െന്‍റ പശ്ചാത്തലത്തിൽ വെടിക്കെട്ട്​ ആഘോഷമായി നടത്തില്ലെന്ന്​ കലക്​ടർ ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. വെടിക്കോപ്പുകൾ പൊട്ടിച്ച്​ തീർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentthirssur pooram
News Summary - Two killed in tree fall during Thrissur Pooram Many were injured
Next Story