Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം തുമ്പയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

text_fields
bookmark_border
accident
cancel

തിരുവനന്തപുരം: തുമ്പയിൽ ട്രെയിൻ തട്ടി രണ്ടു അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ, ഗണേഷ് ഒറാൻ എന്നിവരാണ് മരിച്ചത്.

കുളത്തൂർ ചിത്രനഗറിൽ റെയിൽവേ പാളത്തിന് സമീപം വാടകക്ക് താമസിക്കുന്നവരാണിവർ. രാത്രിയിൽ പാളത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ ട്രെയിൻ തട്ടിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രാവിലെ പ്രദേശവാസികളാണ് പാളത്തിന് സമീപം മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two killed in Thiruvananthapuram train accident
Next Story