വീണ്ടും ഏറ്റുമുട്ടൽ കൊല; തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു
text_fieldsകാഞ്ചിപുരം: തമിഴ്നാട്ടിൽനിന്നും വീണ്ടും ഏറ്റുമുട്ടൽ കൊലയുടെ റിപ്പോർട്ട്. കാഞ്ചീപുരത്ത് രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. രഘുവരൻ, കറുപ്പ് എന്നറിയപ്പെട്ടിരുന്ന ഹാസൻ എന്നിവരാണ് മരിച്ചത്.
കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണിവർ. ഗുണ്ടകൾ ആക്രമിച്ചെന്നും പ്രാണരക്ഷാർത്ഥം വെടിവെച്ചുവെന്നുമാണ് പൊലീസ് പറയുന്നത്.
പ്രഭാ കാഞ്ചീപുരം എന്ന കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്ന സംഘത്തിൽ ഉൾപ്പെട്ട ഇരുവർക്കുമായി പൊലീസ് തിരച്ചിൽ സജീവമായിരുന്നു. ഇതിനിടെ ഇവരുടെ ഒളിത്താവളത്തെക്കുറിച്ച് വിവരം ലഭിക്കുകയും പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു.
നെഞ്ചിലാണ് ഇരുവർക്കും വെടിയേറ്റത്. ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റ എ.എസ്.ഐയേയും കോൺസ്റ്റബിളിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ, ആറു മാസത്തിനിടെ തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6 ആയി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

