Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടർഫിൽ ഫുട്ബാൾ കളിച്ച്...

ടർഫിൽ ഫുട്ബാൾ കളിച്ച് മടങ്ങവേ ടിപ്പറിടിച്ച് രണ്ട്​ വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
ടർഫിൽ ഫുട്ബാൾ കളിച്ച് മടങ്ങവേ ടിപ്പറിടിച്ച് രണ്ട്​ വിദ്യാർഥികൾ മരിച്ചു
cancel

മാവേലിക്കര: ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച്​ രണ്ട്​ വിദ്യാർഥികൾ മരിച്ചു. പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മധു, സവിത ദമ്പതികളുടെ മകൻ മാനവ് (18), രതീഷ് സൗമ്യ ദമ്പതികളുടെ മകൻ ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.

മാവേലിക്കര മിച്ചൽ ജങ്ഷനിൽ തിങ്കളാഴ്ച പുലർച്ച രണ്ടിനായിരുന്നു അപകടം. മാവേലിക്കരയിലെ ടർഫിൽ ഫുട്ബാൾ കളിക്കാൻ പോയതായിരുന്നു ഇവർ. തുടർന്ന് ഓലകെട്ടി അമ്പലത്തിനു സമീപമുള്ള സുഹൃത്തിനെ വീട്ടിൽ ആക്കിയ ശേഷം മടങ്ങവേ ആയിരുന്നു അപകടം. മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

അപകടത്തിൽ മരിച്ച മാനവ്,​ ആദിത്യൻ



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathAccident NewsBike accident
News Summary - two killed in bike accident
Next Story