മലപ്പുറം വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചു; രണ്ട് ദർസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
text_fields1. അപകടത്തിൽ തകർന്ന കാർ, മരിച്ച
മലപ്പുറം: തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം വലിയപറമ്പിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. മൂന്നു പേർക്ക് പരിക്കേറ്റു. ദർസ് വിദ്യാർഥികളായ വൈലത്തൂർ സ്വദേശി ഉസ്മാൻ, വള്ളിക്കുന്ന് സ്വദേശി ഷാഹുൽ ഹമീദ് എന്നിവരാണ് മരിച്ചത്. ഉസ്മാൻ അപകടസ്ഥലത്തും ഷാഹുൽ ഹമീദ് തിരൂരങ്ങാടിയിലെ എം.കെ.എച്ച് ആശുപത്രിയിലും വെച്ചാണ് മരിച്ചത്.
താനൂർ പുത്തൻതെരു സ്വദേശി അബ്ബാസ്, വേങ്ങര സ്വദേശി ഫഹദ്, താനൂർ സ്വദേശി സർജാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കൽ, തിരൂരങ്ങാടി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാത്രി ഒമ്പത് മണിയോടെ തലപ്പാറ വി.കെ. പടിയിലായിരുന്നു അപകടം. ദേശീയപാതക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിക്കുകയായിരുന്നു. കൊളപ്പുറം ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കാർ. ദർസ് പഠനം കഴിഞ്ഞ് പള്ളിയിൽ നിന്ന് മടങ്ങിയ വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്.
അപകടത്തിൽപ്പെട്ട കാർ പൂർണമായി തകർന്നു. അപകട സമയത്ത് സ്ഥലത്ത് മഴയുണ്ടായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

