Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂരിൽ ചാർട്ടേഡ് വിമാനങ്ങളിൽ കടത്തിയ രണ്ട് കിലോ സ്വർണം പിടിച്ചെടുത്തു

text_fields
bookmark_border
നാലു പേർ കസ്റ്റഡിയിൽ
കരിപ്പൂരിൽ ചാർട്ടേഡ് വിമാനങ്ങളിൽ കടത്തിയ രണ്ട് കിലോ സ്വർണം പിടിച്ചെടുത്തു
cancel
camera_altകരിപ്പൂരിൽ പിടിച്ചെടുത്ത സ്വർണ മിശ്രിതങ്ങളിലൊന്ന്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കോവിഡ് പശ്ചാത്തലത്തിൽ ഗൾഫിൽനിന്നെത്തിയ രണ്ട് ചാർട്ടേഡ് വിമാനങ്ങളിൽ കടത്തിയ 2.21 കിലോഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. നാലു പേരെ കസ്റ്റംസ് ഇന്‍റലിജന്‍റ്സ് കസ്റ്റഡിയിലെടുത്തു.

എഫ്.ഇസെഡ് 4313 -ാം നമ്പർ ഫ്ലൈ ദുബൈ വിമാനത്തിൽ ദുബൈയിൽ നിന്നും എത്തിയ തലശ്ശേരി സ്വദേശികളായ നഫീസുദ്ധീനിൽ (23) നിന്ന് 288 ഗ്രാം സ്വർണവും, ഫഹദിൽ (24) നിന്ന് 287 ഗ്രാമും പിടിച്ചെടുത്തു. ഇതേ വിമാനത്തിലെത്തിയ പാനൂർ സ്വദേശി ബഷീറിൽ നിന്ന് 475 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്.

ജി9 456 -ാം നമ്പർ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി ജിത്തുവിൽ നിന്ന് 1153 ഗാം സ്വർണ മിശ്രിതവും പിടിച്ചെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story