ബ്രിട്ടണിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു
text_fieldsലണ്ടൻ: ബ്രിട്ടണിലെ ഗ്ലോസ്റ്ററിന് സമീപം ചെൽറ്റൻഹാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. മൂവാറ്റുപ്പുഴ കുന്നക്കൽ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്.
ബിൻസിന്‍റെ ഭാര്യ അനഖ, രണ്ട് വയസുള്ള കുഞ്ഞ്, അർച്ചനയുടെ ഭർത്താവും പത്തനംതിട്ട വല്ലച്ചിറ സ്വദേശി നിർമൽ രമേശ് എന്നിവർക്കാണ് പരിക്കേറ്റത്. അനഖയും കുഞ്ഞും ഒാക്സ്ഫെഡ് എൻ.എച്ച്.എസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ചെൽറ്റൻഹാമിലെ പെൻസ്വർത്തിൽ എ-436 റോഡിൽ ഇന്നലെയായിരുന്നു അപകടം. ഒാക്സ്ഫെഡിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകവെ ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
2021 ആഗസ്റ്റിലാണ് ബിൻസ് കുടുംബത്തോടൊപ്പം ലണ്ടനിലെത്തിയത്. ലൂട്ടൻ സർവകലാശാല വിദ്യാർഥിയായിരുന്നു അനഖ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് നടത്തിവരുന്നതായി യുക്മ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

