Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പിയിൽ രണ്ടു മലയാളികൾ അറസ്റ്റിൽ; ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടവരെന്ന് പൊലീസ്
text_fieldsbookmark_border
ലഖ്നോ: രണ്ടു മലയാളികളെ ഉത്തർപ്രദേശ് പൊലീസിെൻറ സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) അറസ്റ്റ് ചെയ്തു. പന്തളം സ്വദേശി അൻസദ് ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ പോപുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ഗുഡംബ മേഖലയിലെ കുക്റെയിലിലാണ് ഇവർ അറസ്റ്റിലായത്.
ബസന്ത പഞ്ചമിക്ക് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താനും ഹിന്ദു സംഘടനകളുടെ ഭാരവാഹികളെ കൊല്ലാനും ഇവർ പദ്ധതിയിട്ടതായി പൊലീസ് ആരോപിച്ചു.
ഇവരിൽനിന്ന് ബാറ്ററി, വയർ, തോക്ക്, വെടിയുണ്ട, പണം, പാൻ-എ.ടി.എം-ആധാർ കാർഡുകൾ, ഡ്രൈവിങ് ലൈസൻസ്, പെൻഡ്രൈവ് എന്നിവ പിടികൂടിയതായി എ.ഡി.ജി.പി പ്രശാന്ത് കുമാർ പറഞ്ഞു.
Next Story

