Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊ​ണ്ടോ​ട്ടി​യി​ല്‍...

കൊ​ണ്ടോ​ട്ടി​യി​ല്‍ ല​ഹ​രി വേ​ട്ട; ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് അന്തർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍

text_fields
bookmark_border
arrest
cancel
camera_alt

അ​സ്ഫ​ര്‍ അ​ലി, മ​ക്ബൂ​ല്‍ ഷെ​യ്ക്ക്

കൊ​ണ്ടോ​ട്ടി: വി​ല്‍പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 7.2 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി.

പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ർ​ധ​മാ​ന്‍ മ​ന്‍ഡേ​ശ്വ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​സ്ഫ​ര്‍ അ​ലി (32), മ​ക്ബൂ​ല്‍ ഷെ​യ്ക്ക് (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ല്‍ ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണി​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

അ​സ്ഫ​ര്‍ അ​ലി​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ര്‍ച്ചെ തീ​വ​ണ്ടി മാ​ർ​ഗം ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. വി​ല്‍പ​ന​ക്കാ​യി ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ ക​ഞ്ചാ​വ് കൊ​ണ്ടോ​ട്ടി നീ​റ്റാ​ണി​മ്മ​ലി​ല്‍ മ​ക്ബൂ​ലി​ന് കൈ​മാ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​സ്ഫ​ര്‍ അ​ലി ബം​ഗാ​ളി​ല്‍ കൊ​ല​പാ​ത​ക ശ്ര​മ​ക്കേ​സി​ല്‍ പ്ര​തി​യാ​ണ്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പൊ​ലീ​സി​ന്റെ നീ​ക്കം. കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി സി​ദ്ദി​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക​ര്‍ ദീ​പ​കു​മാ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സൂ​ര​ജ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, അ​ജി​ത്ത്, ഹ​രി​ലാ​ല്‍ എ​ന്നി​വ​രും ഡാ​ന്‍സാ​ഫ് ടീ​മം​ഗ​ങ്ങ​ളും ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.

കേ​സി​ല്‍ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interstate workerscannabisarrestMalappuram News
News Summary - Two interstate workers arrested with 7 kg of cannabis
Next Story