Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ്സിൽ നിന്ന് കൈ പുറത്തേക്കിട്ടു; ടോൾപ്ലാസയുടെ തൂണിൽതട്ടി രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ബസ്സിൽ നിന്ന് കൈ പുറത്തേക്കിട്ടു; ടോൾപ്ലാസയുടെ തൂണിൽതട്ടി രണ്ടുപേർക്ക് പരിക്ക്
cancel

മലപ്പുറം: ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. മലപ്പുറം വെട്ടിച്ചിറ ടോൾപ്ലാസയിലാണ് അപകടം. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസ്സുകാരി ആരിഫ, രണ്ടു വയസ്സുകാരൻ ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്. ടോൾ പ്ലാസയിൽ ബസ് എത്തിയ സമയത്ത് ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോൾ തൂണിൽ തട്ടി മുറിയുകയായിരുന്നു. കോതമംഗലത്ത് നിന്ന് വയനാട്ടിലേക്ക് ബന്ധുവിന്‍റെ കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ടു വയസ്സുകാൻ പുത്തേക്ക് കൈയിട്ടപ്പോൾ അത് പിൻവലിക്കാൻ ശ്രമക്കുകയായിരുന്നു ആരിഫയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ആരിഫക്ക് പ്ലാസ്റ്റിക് സർജറി വേണമെന്നാണ് ഡോട്കമാർ നിർദേശിച്ചതായാണ് വിവരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two injured in toll plaza pole
Next Story