വടകര: ദേശീയപാതയിലെ കൈനാട്ടിയില്‍നിന്ന് രണ്ടു കിലോ 100 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ വടകര എക്സൈസ് സംഘം പിടികൂടി.
കോഴിക്കോട് പണിക്കര്‍ റോഡ് നാലുകണ്ടിപറമ്പത്ത് മുഹമ്മദ് നാസര്‍, മലപ്പുറം പരപ്പനങ്ങാടി വില്ലേജിലെ പുത്തന്‍ കടപ്പുറം ദേശത്ത് കൊല്ലന്‍കണ്ടി മൈസ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ, കൈനാട്ടി മുട്ടുങ്ങല്‍ കെ.എസ്.ഇ.ബി ഓഫിസ് പരിസരത്ത് നടത്തിയ വാഹനപരിശോധനക്കിടെ ആപ്പ ഒട്ടോയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
വടകരയിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജില്‍കുമാര്‍ പറഞ്ഞു.