ബൈക്കിലെത്തി രണ്ടംഗസംഘം മാല കവർന്നു
text_fieldsRepresentation Image
ഹരിപ്പാട്: ബൈക്കിലെത്തിയ രണ്ടംഗസംഘം നങ്ങ്യാർകുളങ്ങര ചേപ്പാട് ലക്ഷ്മണ ഭവനത്തിൽ സുഹേഷിനിയുടെ (65) ഒന്നരപ്പവന്റെ മാല കവർന്നു. വ്യാഴാഴ്ച രാവിലെ 11 ഓടെ നങ്ങ്യാർകുളങ്ങര അയ്യപ്പക്ഷേത്രത്തിന് സമീപമാണ് സംഭവം. കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് പോയ സുഹേഷിനിയുടെ അടുത്തേക്ക് യുവാവെത്തി മേൽവിലാസം അന്വേഷിച്ചു.
അറിയില്ലെന്ന് പറഞ്ഞ സുഹേഷിനിയെ പിന്തുടർന്നെത്തിയ യുവാവ് മാല പൊട്ടിച്ച് ഓടി ബൈക്കുമായി കാത്തുനിന്ന യുവാവിനോടൊപ്പം നങ്ങ്യാർകുളങ്ങര ഭാഗത്തേക്ക് കടന്നു. രണ്ടുപേരും ഹെൽമെറ്റ് ധരിച്ചതിനാൽ മുഖം വ്യക്തമായില്ലെന്ന് സുഹാഷിനി മൊഴി നൽകി. കരീലക്കുളങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

