Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു ദിവസം രണ്ടുപരീക്ഷ; 17ലെ ക്ലർക്ക് പരീക്ഷ മാറ്റണമെന്ന് ആവശ്യം

text_fields
bookmark_border
Kerala Psc
cancel

തിരുവനന്തപുരം: ഈ മാസം 17ന് കൊല്ലം, കണ്ണൂർ ജില്ലകളിൽ വിവിധ വകുപ്പുകളിലേക്ക് പി.എസ്.സി നടത്തുന്ന ക്ലർക്ക് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ.

ബാങ്കിങ് മേഖലയിലേക്ക് കേന്ദ്രസർക്കാറിന് കീഴിലുള്ള ഐ.ബി.പി.എസ് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ആർ.ആർ.ബി (ഓഫിസ് അസിസ്റ്റന്‍റ്) പരീക്ഷയും ഈ ദിവസം നിശ്ചയിച്ച സാഹചര്യത്തിലാണ് ക്ലർക്ക് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും അല്ലെങ്കിൽ ഐ.ബി.പി.എസ് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് മറ്റൊരു അവസരം പി.എസ്.സി നൽകണമെന്നും ആവശ്യമുയർന്നത്.

രണ്ടു പരീക്ഷകൾക്കും അപേക്ഷിച്ച് വളരെക്കാലം തയാറെടുത്ത ആയിരക്കണക്കിന് തൊഴിലന്വേഷകരുണ്ട്. ഐ.ബി.പി.എസ് പരീക്ഷ ദേശീയ തലമായതിനാൽ പരീക്ഷ പുനഃക്രമീകരിക്കാൻ പി.എസ്.സിക്ക് മാത്രമേ സാധിക്കൂ. ഇതുസംബന്ധിച്ച് പി.എസ്.സിക്ക് അപേക്ഷ നൽകാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാർഥികൾ. അതേസമയം, അപേക്ഷകൾ ലഭിക്കുന്ന മുറക്ക് മാത്രമേ തീരുമാനമെടുക്കൂവെന്ന് പി.എസ്.സി അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two exams a day; Demand to change the clerk exam of 17th
Next Story