Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുക്കത്ത്​ ടിപ്പറിനടിയിൽപ്പെട്ട്​ രണ്ടു സ്​കൂട്ടർ യാത്രികർക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
മുക്കത്ത്​ ടിപ്പറിനടിയിൽപ്പെട്ട്​ രണ്ടു സ്​കൂട്ടർ യാത്രികർക്ക്​ ദാരുണാന്ത്യം
cancel

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മുക്കത്തിനടുത്തു ഓടത്തെരുവില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. സ്​കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മലപ്പുറം ജില്ലയിലെ കീഴുപറമ്പ്-പഴംപറമ്പ് സ്വദേശികളായ കാരങ്ങാട്ട് മുഹമ്മദ് കുട്ടി(57), സി.എന്‍.ജമാലുദ്ദീന്‍(51) എന്നിവരാണ് മരിച്ചത്​. മുക്കം ഭാഗത്തേക്ക് ലോഡുമായി പോവുന്ന ടിപ്പറിനടിയില്‍പെടുകയായിരുന്നു സ്​കൂട്ടർ. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

നിർമാണ തൊഴിലാളികളായിരുന്ന മുഹമ്മദ് കുട്ടിയും ജമാലുദ്ദീനും മുക്കം മുരിങ്ങപുറായിൽ നിന്ന്​ ജോലി കഴിഞ്ഞ്​ തിരിച്ചു വരു​േമ്പാഴാണ്​ അപകടം.

മുക്കം ഫയര്‍ ഫോഴ്‌സും, മുക്കം പോലീസും സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടത്തെതുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹങ്ങള്‍ എടുത്തുമാറ്റി റോഡിലെ രക്തക്കറ നീക്കിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ടിപ്പര്‍ ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്നു ഓടി രക്ഷപ്പെടുകയായിരുന്നു.

വളവുകളും തിരിവുകളുമുള്ള മുക്കം - ഓടത്തെരുവ് ഭാഗത്ത് അപകടങ്ങളുണ്ടാവുന്നത് പതിവാണ്. ഓടത്തെരുവ് വളവുകളിലെ പാതയോരം കാട് പിടിച്ചുകിടക്കുകയാണ്.

സുഹ്‌റാബിയാണ്​ മരണപ്പെട്ട മുഹമ്മദ് കുട്ടിയുടെ ഭാര്യ. മിഥുലാജ്, മിന്‍ഹാജ്, മിക്താദ് എന്നിവര്‍ മക്കളാണ്.


കാരങ്ങാട്ട് മുഹമ്മദ് കുട്ടി

റുഖിയയാണ്​ മരിച്ച ജമാലിന്‍റെ ഭാര്യ. ഷംന, ആഷിഖ്, അജ്‌വ എന്നിവര്‍ മക്കളാണ്. മരുമകന്‍ ശാഹുല്‍ പറപ്പൂര്‍.


സി.എന്‍.ജമാലുദ്ദീന്‍


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - two dies in a road acciednt in mukkam
Next Story