Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച് രണ്ട് പേർ മരിച്ചു

text_fields
bookmark_border
സി.എഫ്.എൽ.ടി.സിയിൽ നിന്ന് മോഷ്ടിച്ച സ്പിരിറ്റാണ് ഇവർ കഴിച്ചതെന്ന് സംശയിക്കുന്നു
death
cancel

കൊല്ലം: പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച രണ്ടുപേർ മരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പത്തനാപുരം പട്ടാഴി കടുവാത്തോട് സ്വദേശി പ്രസാദ് (50), ചെളിക്കുഴി സ്വദേശി മുരുകാനന്ദന്‍ (53) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗോപി (65),രാജീവ് (55) എന്നിവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രസാദിന്റെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് സ്പിരിറ്റിന്റെ അംശം കണ്ടെത്തിയത്. മരിച്ച മുരുകാനന്ദന്‍ പത്തനാപുരത്തെ സ്വകാര്യാശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. അതിനാല്‍ തന്നെ സർജിക്കൽ സ്പിരിറ്റ് കഴിച്ചതായിട്ടാണ് സംശയം. ഇരുവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പൊലീസും എക്സൈസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two died after consuming spirit in Pathanapuram
Next Story