കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയർപൊട്ടി രണ്ട് മരണം
text_fieldsചാത്തന്നൂർ (കൊല്ലം): കിണറ്റിൽ വീണയാളെ രക്ഷിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെ കയർപൊട്ടി വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. നേരത്തെ കിണറ്റിൽ വീണയാളും രക്ഷിക്കാനിറങ്ങിയയാളുമാണ് മരിച്ചത്.
മണയം കല്ലുവാതുക്കൽ തൊടിയിൽ വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു (23), കൊട്ടിയം മയ്യനാട് ധവളക്കുഴി കണ്ണാപുല്ലുവിള വീട്ടിൽ സോമൻ പിള്ളയുടെ മകൻ ഹരിലാൽ (25) എന്നിവരാണ് മരിച്ചത്. വീട്ടുവളപ്പിലെ കിണറ്റിൽനിന്ന് വെള്ളം കോരുന്നതിനിടെ പാലം ഒടിഞ്ഞാണ് വിഷ്ണു കിണറ്റിൽ വീണത്. സമീപത്തെ രജിയ ഫുഡ് പ്രൊഡക്ട്സിലെ ജോലിക്കാരനായ ഹരിലാൽ സംഭവമറിഞ്ഞ് രക്ഷിക്കാൻ ഓടിയെത്തിയതായിരുന്നു. കിണറ്റിലിറങ്ങി വിഷ്ണുവിനെ രക്ഷിച്ച് മുകളിലോട്ട് കയറ്റുന്നതിനിടെ മധ്യഭാഗത്ത് എത്തിയപ്പോൾ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു.
കൊല്ലം കല്ലുവാതുക്കലിൽ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വളരെ ആഴമുള്ളതാണ് കിണർ. ഇരുവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. വിഷ്ണുവിന്റെ മാതാവ്: സുനിത. ഹരിലാലിന്റെ മാതാവ്: ഷൈലജ, സഹോദരൻ: മണികണ്ഠൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

