12 കോടിയുടെ ഹഷീഷ് ഒായിലുമായി രണ്ടുപേർ പിടിയിൽ
text_fieldsതിരുവനന്തപുരം: മാലദ്വീപിലേക്ക് കടത്താൻ കൊണ്ടുവന്ന 12 കോടിയോളം വിലവരുന്ന 11 കിലോ ഹ ഷീഷ് ഓയിലും മൂന്ന് ലക്ഷം രൂപയുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. ഇടുക്കി ഉടുമ്പൻചോല സ്വദേശി സാബു, തമിഴ്നാട് സ്വദേശി സാദീഖ് എന്നിവരാണ് പിടിയിലായത്.
മാലദ്വീപിലേക്ക് കടത്താനാണ് തിരുവനന്തപുരത്ത് മയക്കുമരുന്ന് എത്തിച്ചതെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. ഒായിൽ രൂപത്തിലുള്ള മയക്കുമരുന്ന് പ്രത്യേക പാക്കറ്റുകളിലാക്കി കൈമാറുന്നതിനിടെ പവർഹൗസ് റോഡിൽ െവച്ച് ശനിയാഴ്ച 11 മണിയോടെയാണ് ഇവർ പിടിയിലായത്. മയക്കുമരുന്ന് വിൽപന നടത്തിയ വകയിൽ ലഭിച്ചതാണോ ഇവരിൽനിന്ന് പിടിച്ചെടുത്ത തുകയെന്ന കാര്യം എക്സൈസ് പരിശോധിക്കുന്നുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ അനിൽ കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്നിെൻറ ഉറവിടം കെണ്ടത്താനായി പിടിയിലായവരെ വിശദ ചോദ്യം ചെയ്യലിന് വിധേയമാക്കിവരുകയാണ്. അടുത്തിടെ തിരുവനന്തപുരത്തുനിന്ന് കോടികളുടെ മയക്കുമരുന്നാണ് എക്സൈസും പൊലീസും പിടികൂടിയത്.
