Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാരതപ്പുഴയിൽ തോണി മറിഞ്ഞ് രണ്ട് സ്ത്രീകൾ മുങ്ങിമരിച്ചു; രണ്ട് പേർക്കായി തിരച്ചിൽ

text_fields
bookmark_border
കക്ക വാരാനിറങ്ങിയ ആറംഗ സംഘമാണ് അപകടത്തിൽപെട്ടത്
tirur boar accident
cancel
camera_alt

ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിന്‍റെ തോണി അപകടത്തിൽപ്പെട്ടെന്നറിഞ്ഞെത്തിയ പൊലീസും റെസ്ക്യൂ സംഘവും നാട്ടുകാരും

തിരൂർ: പുറത്തൂർ ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിന്‍റെ തോണി മറിഞ്ഞ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരണപ്പെട്ടു. പുതുപ്പള്ളി നമ്പ്രം സ്വദേശിനികളായ ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (65), പരേതനായ വിളക്കത്ര വളപ്പിൽ മുഹമ്മദിന്‍റെ ഭാര്യ സൈനബ (54) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. പുറത്തൂർ പുതുപ്പള്ളി നമ്പ്രം കടവിൽ കക്ക വാരാനിറങ്ങിയ ആറംഗ സംഘമാണ് അപകടത്തിൽപെട്ടത്.

ശനിയാഴ്ച വൈകീട്ട് 6.30 ഓടെയാണ് അപകടം. അപകടത്തിൽ രണ്ട് പേരെ കാണാതായി. കുയ്യിനി പറമ്പിൽ അബൂബക്കർ (55), ഇട്ടിക പറമ്പിൽ സലാം (54) എന്നിവരെയാണ് കാണാതായത്. കാണാതായവർക്കായി നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.

അപകടത്തിൽ പെട്ട രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഉറുങ്ങാട്ടിൽ ബീപാത്തു (60), മകൾ റസിയ (42) എന്നിവരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.

സലീം, നസീമ, അഷ്റഫ് എന്നിവരാണ് റുഖിയയുടെ മക്കൾ. മരുമക്കൾ: ജമീല, റാഫി, ജമീല. ബാബു, ജാഫർ എന്നിവരാണ് സൈനബയുടെ മക്കൾ. മൃതദേഹങ്ങൾ തിരൂർ ജില്ല ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two dead, two missing after boat overturns in Malappuram
Next Story