Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം: രണ്ട് മരണം

text_fields
bookmark_border
Explosion
cancel

അഹമ്മദാബാദ്: ഗുജറാത്തിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിലുണ്ടായ വൻ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം.

പഞ്ച്മഹൽ ജില്ലയിൽ രഞ്ജിത്നഗർ ഗ്രാമത്തിലെ ഗുജറാത്ത് ഫ്ലൂറോകെമിക്കൽ ലിമിറ്റഡിലാണ് സ്ഫോടനം നടന്നത്. ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 30 വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പഞ്ച്മഹൽ പൊലീസ് സൂപ്രണ്ട് ലീന പാട്ടീൽ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ശബ്‌ദം കിലോമീറ്ററുകളോളം ദൂരെ വരെ കേൾക്കാമായിരുന്നു എന്ന് പൊലീസ് പറഞ്ഞു."സ്ഫോടനത്തിലും തുടർന്നുള്ള തീപിടുത്തത്തിലും 15 ഓളം തൊഴിലാളികൾക്ക് പരുക്കേറ്റു. അവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ചിലർക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two dead in explosion at Gujarat chemical factory
Next Story