കാർ ബൈക്കിലിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
text_fieldsകൊടുങ്ങല്ലുർ: ദേശീയപാത 66 (17) ൽ കൊടുങ്ങല്ലൂർ ചന്തപ്പുര വടക്ക് കാർ ബൈക്കിലിടിച്ച് ഡൽഹി ജാമിഅ മില്ലിയ യൂനിവേഴ്സിറ്റി വിദ്യാർഥികളായ രണ്ട് പേർ മരിച്ചു. മതിലകം മതിൽമൂല തോപ്പിൽ മുഹാജറിെൻറ മകൻ അച്ചു എന്ന അബ്ദുല്ല ഹഫീസ് മുഹമ്മദ് (20), കൊടുങ്ങല്ലുർ പടാകുളത്ത് താമസിക്കുന്ന ചാവക്കാട് അഞ്ചങ്ങാടി പുതിയ വീട്ടിൽ പരേതനായ പി.സി. ഉമ്മറിെൻറ മകൻ സമീർ (20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.45 നായിരുന്നു അപകടം. സമീർ അപകടം നടന്ന ഉടനും ഹഫീസ് ശനിയാഴ്ച രാവിലെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
ചാവക്കാട് സ്വദേശികൾ സഞ്ചരിച്ച കാർ ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ ശേഷം കാർ യാത്രക്കാർ റോഡിെൻറ മറുവശത്തേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. ബൈക്ക് പാടെ തകർന്നു. ബിരുദ വിദ്യാർഥികളായ ഇരുവരും പെരുന്നാൾ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. പെരിഞ്ഞനം മൂന്നുപീടികയിൽ കൂട്ടുകാരെൻറ വീട്ടിലെ വിവാഹ സൽക്കാരത്തിൽ പെങ്കടുത്ത ശേഷം സമീറിനെ പടാകുളത്തെ വീട്ടിൽ ഇറക്കാൻ പോകുേമ്പാഴായിരുന്നു അപകടം.
പഠനത്തിൽ മിടുക്കരായ ഇരുവരും ൈഹസ്കൂൾ മുതൽ സഹപാഠികളാണ്. അബൂദബിയിലും ചാവക്കാടും അറിയപ്പെടുന്ന സാമൂഹിക, സാംസ്കാരിക പ്രവർത്തകനായിരുന്നു സമീറിെൻറ പിതാവ് പരേതനായ ഉമ്മർ. മരണവിവരമറിഞ്ഞ് അബൂദബിയിലായിരുന്ന സമീറിെൻറ മാതാവും സേഹാദരനും ഹഫീസിെൻറ പിതാവും നാട്ടിെലത്തി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. രാത്രിയോടെ സമീറിെൻറ മൃതദേഹം അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിലും ഹഫീസിെൻറ മൃതദേഹം മതിലകം ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി. ഫൗസിയയാണ് ഹഫീസിെൻറ മാതാവ്. സഹോദരങ്ങൾ: റമീസ്, ഫിറാസ്. സമീറിെൻറ മാതാവ്: സനൂപ. സഹോദരൻ: ആസിം (അബൂദബി). അശ്രദ്ധമായി വാഹനമോടിച്ചതിന് കാർ ഡ്രൈവർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.
ഒന്നിച്ചു കളിച്ചും പഠിച്ചും വളർന്നവർ മരണത്തിലും ഒന്നിച്ചു
കൊടുങ്ങല്ലൂർ: ഒരുമിച്ച് പഠിച്ചും കളിച്ചും വളർന്നവർ മരണത്തിലേക്കും കൈകോർത്ത് കടന്നുപോയ ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് കൊടുങ്ങല്ലൂരും തീരദേശവും. വെള്ളിയാഴ്ച രാത്രി കൊടുങ്ങല്ലൂരിലുണ്ടായ അപകടത്തിൽ മരിച്ച ഹഫീസിെൻറയും, സമീറിെൻറയും വേർപാടിെൻറ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല. സ്കൂൾ പഠനം മുതൽ വഴിപിരിയാത്ത മിത്രങ്ങളായിരുന്നു അപകടത്തിൽ മരിച്ച ഹാഫിസും, സമീറും. അതുകൊണ്ടുതന്നെ ഹൈസ്കൂളും , ഹയർ സെക്കൻഡറിയും കഴിഞ്ഞ് ബിരുദ പഠനത്തിന് ദൽഹി ജാമിയ മില്ലിയ തിരഞ്ഞെടുത്തപ്പോഴും ഇൗ കൂട്ടുകാരുടെ ആത്മബന്ധം ഒന്നുകൂടി ദൃഢമാകുകയായിരുന്നു. പഠനത്തിലും മിടുക്കൻമാരായിരുന്നു. ഇരുവരുടെയും ബൗദ്ധികമായ മികവിൽ ബന്ധുക്കൾക്കും മതിപ്പായിരുന്നു. കലാലയങ്ങളിലെന്നപോലെ നാട്ടിലും വിപുലമായ സൗഹൃദങ്ങൾക്ക് ഉടമകളായിരുന്നു ഇരുവരും.
പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ ഹഫീസ് കളിക്കാനും മറ്റുമായി നാട്ടിലെ കൂട്ടുകാരോടും കൂടുമായിരുന്നു. സൃഹൃദ് ബാഹുല്യത്തിന് തെളിവായിരുന്നു മൃതദേഹങ്ങൾ വീടുകളിലെത്തിച്ചപ്പോൾ പ്രകടമായ വിങ്ങിപ്പൊട്ടലുകളും തേങ്ങലുകളും. ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയായ സമീറിെൻറ പിതാവ് പരേതനായ പി.സി. ഉമ്മർ നാട്ടിലും അബൂദബിയിലും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. പിതാവിെൻറ മരണശേഷം കൊടുങ്ങല്ലൂർ മേത്തലയിൽ മാതൃ സഹോദരൻമാരോടൊപ്പമായിരുന്നു സമീർ.
വെള്ളിയാഴ്ച ചാവക്കാട് ബന്ധുമിത്രാദികളെ എല്ലാവരെയും കണ്ട് തറവാട്ടിൽ ഏറെ സമയം െചലവഴിച്ച ശേഷം കുടുംബ സുഹൃത്ത് നിസാമുമൊത്ത് എറണാകുളത്ത് പോയി തിരികെ മതിലകത്ത് ഹഫീസിന് അരികിലെത്തുകയായിരുന്നു. രാത്രി എേട്ടാെട ഇരുവരും ബൈക്കിൽ മൂന്നുപീടികയിൽ മറ്റൊരു സുഹൃത്തിെൻറ വീട്ടിലെ വിവാഹ പാർട്ടിയിൽ പെങ്കടുത്തു. പിന്നീട് സമീറിനെ കൊടുങ്ങല്ലുർ പടാകുളത്തെ വീട്ടിൽ കൊണ്ടുപോകുന്നതിനിടയിലായിരുന്നു മരണം കാറിെൻറ രൂപത്തിലെത്തിയത്. പോസ്റ്റ് മോർട്ടത്തിന് ശേഷം വീടുകളിലെത്തിച്ച മൃതദേഹം കാണാൻ നൂറുകണക്കിനുപേരെത്തി. രാത്രിേയാടെയായിരുന്നു ഖബറടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
