കുതിരാനിലൂടെ ഭൂഗർഭ ലൈൻ, രണ്ടുദിവസം ഗതാഗത നിയന്ത്രണം
text_fieldsതൃശൂർ: കുതിരാനിലൂടെ 2000 മെഗാവാട്ട് വൈദ്യുതി ലൈൻ (എച്ച്.വി.ഡി.സി) കടന്നുപോകുന്നതിന് ഭൂ ഗർഭ കേബിൾ സ്ഥാപിക്കുന്നതിന് മുന്നോടിയായ ട്രയൽ റൺ നടത്തുന്നതിനാൽ 28, 29 തീയതികളിൽ ഗ താഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കലക്ടർ എസ്. ഷാനവാസ് അറിയിച്ചു.
28, 29 തീയതികളിൽ എറണാകുളം ജില്ലയിൽനിന്നും തൃശൂരിൽനിന്നും കുതിരാൻ വഴി പോകേണ്ട മൾട്ടി ആക്സിൽ ട്രെയിലറുകൾ, ഫ്യൂവൽ ബുള്ളറ്റുകൾ, പത്തോ അതിൽ കൂടുതലോ ചക്രങ്ങളുള്ള വാഹനങ്ങൾ, 12 ടണ്ണിലധികമുള്ള ഹെവി വാഹനങ്ങൾ എന്നിവ പുലർച്ച അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെ തടയും. അഞ്ചിനു ശേഷം യാത്ര അനുവദിക്കും.സ്വകാര്യ/ലൈറ്റ് മോട്ടോർ വാഹനങ്ങൾ പുലർച്ച അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെ മണ്ണുത്തി-വടക്കാഞ്ചേരി-ചേലക്കര-പഴയന്നൂർ റൂട്ടിൽ തിരിച്ചുവിടും.
പാസഞ്ചർ വാഹനങ്ങൾ, കെ.എസ്.ആർ.ടി.സി ബസ്, അടിയന്തര-സർക്കാർ വാഹനങ്ങൾ എന്നിവ കുതിരാൻ വഴി തന്നെ യാത്രചെയ്യാൻ സൗകര്യം ചെയ്യും. ഈ ദിവസങ്ങളിൽ ഇതുവഴി യാത്ര ഒഴിവാക്കാൻ കലക്ടർ അഭ്യർഥിച്ചു. ഹെവി വാഹന ഉടമകളും ഡ്രൈവർമാരും പകൽ കുതിരാൻ വഴി യാത്ര ഒഴിവാക്കണം. വൈകീട്ട് അഞ്ചിന് ശേഷം നിയന്ത്രണം ഇല്ല. വിവരങ്ങൾക്ക് ഫോൺ: 8547614417 (വില്ലേജ് ഓഫിസർ, പീച്ചി), 8547614415 (വില്ലേജ് ഓഫിസർ, പാണഞ്ചേരി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
