സ്വര്‍ണവ്യാപാരിയുടെ 46 ലക്ഷം കൊള്ളയടിച്ച സംഭവം; രണ്ട് പ്രതികള്‍ കീഴടങ്ങി
text_fieldsവടകര: സ്വര്‍ണവ്യാപാരിയുടെ 46 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ അന് വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങി. അഞ്ചാം പ്രതി വേളം ചേരാപുരം വലിയപറമ്പില്‍ എന്‍ .പി. സുവനീത് (28), ആറാം പ്രതി കുറ്റ്യാടി നിട്ടൂര്‍ കുഞ്ഞി തയ്യുള്ളപറമ്പത്ത് സവിനേഷ് (32) എന്‍ നിവരാണ് കീഴടങ്ങിയത്. ഇവരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഡി. ശ്രീജ റ ിമാൻഡ് ചെയ്തു.
കല്ലാച്ചി വരിക്കോളി സ്വദേശി കായല്‍ വലിയത്ത് രാജേന്ദ്രനെ ഭീഷണിപ് പെടുത്തി പണം തട്ടിയെടുത്തതാണ് സംഭവം. സുവനീതും, സവിനേഷും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനായ വടകര സി.ഐ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ അഖിൻ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് ക്വട്ടേഷന്‍ സംഘത്തിെൻറ നേതൃത്വത്തില്‍ കവര്‍ച്ച നടന്നത്. വടകര കൈനാട്ടിയില്‍ ഇന്നോവ കാറിെലത്തിയ അഞ്ചംഗ സംഘം ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. പരാതിക്കാരനൊപ്പം ഉണ്ടായിരുന്ന അഖിന് കോടതിയില്‍ കീഴടങ്ങിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്.
ഉരുക്കിയ സ്വർണം നല്‍കാമെന്ന വ്യാജേനയാണ് സ്വര്‍ണപ്പണിക്കാരനായ രാജേന്ദ്രനെ പ്രതികള്‍ സമീപിച്ചത്. നാദാപുരത്തെ സ്വര്‍ണവ്യാപാരിക്ക് വേണ്ടിയാണ് ഉരുക്കിയ സ്വര്‍ണം വാങ്ങിക്കാന്‍ ഇടനിലക്കാരനായ അഖിനിനോടൊപ്പം പോയത്.
നാദാപുരത്തെ സ്വര്ണവ്യാപാരിയില്നിന്നും സ്വര്‍ണം വാങ്ങി നല്കാന് രാജേന്ദ്രന് 46 ലക്ഷം രൂപയും വാങ്ങി. പണവുമായി അഖിനിനോടൊപ്പം രാജേന്ദ്രന് കാറില്‍ കൈനാട്ടിയിലെത്തുകയായിരുന്നു. ഇവിടെവെച്ചാണ് മറ്റു അഞ്ചംഗ സംഘം കച്ചവടം ഉറപ്പിക്കാനെന്ന വ്യാജേന കാറില്‍ കയറിയത്. സ്വർണം നല്‍കാതെ പ്രതികള്‍ പണം തട്ടിയെടുക്കുകയായിരുന്നു.
കൂട്ടുപ്രതികളായ ചേരാപുരം കുഞ്ഞിപ്പറമ്പില്‍ ശ്വേതിൻ എന്ന ചിക്കു (24), നെട്ടൂര്‍ വലിയപറമ്പില്‍ സജിത്ത് എന്ന മത്തായി (30) എന്നിവര്‍കൂടി ഈ കേസില്‍ അറസ്റ്റിലാകാന്‍ ബാക്കിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
