Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് 19:...

കോവിഡ് 19: പാലക്കാട്ട്​ രണ്ട് പേർ രോഗ മുക്തരായി ആശുപത്രിവിട്ടു

text_fields
bookmark_border
കോവിഡ് 19: പാലക്കാട്ട്​ രണ്ട് പേർ രോഗ മുക്തരായി ആശുപത്രിവിട്ടു
cancel

പാലക്കാട്: ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന രണ്ട് പേർ രോഗമുക്തരായി ആശുപത്രി വിട്ടു. പ ാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ബുധനാഴ്​ച ഉച്ചയ്ക്ക് 1.30 ഓടെയാണ് വീട്ടിലേക്ക് മടങ്ങിയത്.

കാവിൽപ്പാട്, ഈസ്റ്റ് ഒറ്റപ്പാലം, സ്വദേശികളാണ് ആശുപത്രി വിട്ടത്. മാർച്ച് 27 ന് രോഗം സ്ഥിരീകരിച്ച ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയും ഏപ്രിൽ നാലിന് രോഗം സ്ഥിരീകരിച്ച കാവിൽപ്പാട് സ്വദേശിയുടെയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

ഈസ്റ്റ് ഒറ്റപ്പാലം, കാവിപ്പാട് സ്വദേശികളുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽനിന്നും ഡിസ്​ചാർജ്​ ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇവരുടെ രണ്ടുപേരുടെയും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ആർക്കും രോഗബാധയില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadrecoveredcovid 19
News Summary - Two Covid recovered persons leaves hospital in Kollam
Next Story