Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് മൂന്ന്...

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം

text_fields
bookmark_border
സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം
cancel

കണ്ണൂർ/കാസർകോട്: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർകോട്, കണ്ണൂർ സ്വദേശികളാണ് മരിച്ചത്.

കണ്ണൂരിൽ പായം ഉദയഗിരി സ്വദേശിയായ ഇലഞ്ഞിക്കൽ ഗോപിയാണ് മരിച്ചത്. 64 വയസായിരുന്നു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇരട്ടി താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ആന്‍റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരണം.

കാസര്‍കോട് ആഗസ്റ്റ് 11 ന് മരിച്ച വോര്‍ക്കാടിയിലെ അസ്മ, ബേക്കൽ സ്വദേശി രമേശന്‍ എന്നിവര്‍ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. . അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അസ്മയുടെ മരണശേഷമാണ് സ്രവം പരിശോധിച്ചത്. പരിശോധനയിൽ കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് ബാധിച്ചിരുന്നു.

Show Full Article
TAGS:covid covid death kerala covid 
Next Story