Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം; മരിച്ചത് കണ്ണൂർ, ആലുവ സ്വദേശികൾ

text_fields
bookmark_border
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം; മരിച്ചത് കണ്ണൂർ, ആലുവ സ്വദേശികൾ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. കണ്ണൂര്‍ സ്വദേശിയും ആലുവ സ്വദേശിയുമാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ പടിയൂര്‍ സ്വദേശി സൈമണ്‍ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇയാളുടെ ആന്‍റിജന്‍ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. രണ്ടാമത്തെ പരിശോധന ഫലം വന്നിട്ടില്ല. ഹൃദ്രോഗമടക്കമുള്ള രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു ഇദ്ദേഹം.

കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനക്കപറമ്പിൽ അബ്ദുൽ ഖാദർ (73) മരിച്ചു. ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു.

Show Full Article
TAGS:covid death covid covid kerala 
Next Story