കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും രണ്ട് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ആലപ്പുഴ സ്വദേശി ക്ളീറ്റസും കോഴിക്കോട് സ്വദേശി അഹമ്മദ് ഹംസയും ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആലപ്പുഴ കനാൽ വാർഡ് സ്വദേശി ക്ലീറ്റസ് (82) ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. പനിയെത്തുടർന്നാണ് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. കനാൽ വാർഡ് ക്ലസ്റ്ററിൽ നിന്നാണ് രോഗം പകർന്നതെന്ന് അനുമാനിക്കുന്നു.
കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസ കോവിഡ് ബാധിച്ചാണ് മരിച്ചത്. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.