Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ചേശ്വരത്ത് കോസ്റ്റല്‍ സ്‌റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെ തട്ടിക്കൊണ്ടുപോയി

text_fields
bookmark_border
മഞ്ചേശ്വരത്ത് കോസ്റ്റല്‍ സ്‌റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെ തട്ടിക്കൊണ്ടുപോയി
cancel

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെ തട്ടികൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ 11.30 ഓടെ മഞ്ചേശ്വരം ഹാർബറിന് സമീപമാണ് സംഭവം.

ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ പൊലീസുക്കാരായ സുധീഷ്, രഘു എന്നിവരെയാണ് മംഗളൂരു ഹാർബറിലേക്ക് തട്ടിക്കൊണ്ട് പോയത്. തീരദേശത്ത് നിന്നും 12 നോട്ടിക്കൽ മൈൽ ഉള്ളിൽ നിന്നും അന്യസംസ്ഥാന ബോട്ടുകൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് വിലക്കുണ്ട്.

ഈ വിലക്ക് മറികടന്ന് മംഗളൂരിൽ നിന്നും വന്ന ബോട്ട് മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ വിവരം കോസ്റ്റൽ പൊലീസിനെ അറിയിക്കുകയും, പൊലീസ് ഇവരെ പരിശോധിക്കുകയും ചെയ്തു. കോസ്റ്റൽ എസ്.ഐ രാജീവൻ, പൊലീസുക്കാരായ പ്രജേഷ്, സുധീഷ്, രഘു എന്നിവരുടെ നേത്രത്വത്തിൽ നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയതോടെ ബോട്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇതി​െൻറ ഭാഗമായി സുധീഷ്, രഘു എന്നീ പൊലീസുകാരെ മംഗളൂരിൽ നിന്നും വന്ന ബോട്ടിൽ കയറ്റിയതോടെ ഇവരെയും കൊണ്ട് ബോട്ട് മംഗളൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപ്പെട്ട് രണ്ട് പൊലീസുകാരെ ബോട്ടിൽ നിന്നും രക്ഷപ്പെടുത്തി റോഡ് വഴി സന്ധ്യയോടെ കേരളത്തിലേക്ക് കൊണ്ടു വരികയായിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയ ബോട്ട് ജീവനക്കാർക്കെതിരെ കേസെടുക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story