മലവെള്ളപ്പാച്ചിലില്‍ അഞ്ചുപേർ ഒഴുക്കിൽപെട്ടു നവവരനടക്കം മൂന്നുപേർ മരിച്ചു
text_fieldsകാളികാവ് (മലപ്പുറം): ചോക്കാട് ഗ്രാമപഞ്ചായത്തിലെ കോഴിപ്ര മലവാരത്തെ ശക്തമായ മഴയെ തു ടര്‍ന്ന് ചോക്കാടന്‍ പുഴയില്‍ ചിങ്കക്കല്ല് ഭാഗത്തുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെ ട്ട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.
വേങ്ങര പറമ്പില്‍പടി മങ്ങാടൻ അബൂബക്കറിെൻറ മകന് യൂസഫ് (26), പിതൃസഹോദര പുത്രൻ അവറാൻകുട്ടിയുടെ ഭാര്യ ജുബൈരിയ (33), ഇവരുടെ മകൾ അബീഹ (ഏഴുമാസം) എന്നിവരാണ് മരിച്ചത്. യൂസഫിെൻറ ഭാര്യ റഷീദ (19), ജുബൈരിയയുടെ മകൻ മുഹമ്മദ് അഖ്മല്‍ (ഏഴ്) എന്നിവരെ പരിക്കുകളോടെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം. അബീഹയുടെ മൃതദേഹം രാത്രി 7.30ഓടെയാണ് ലഭിച്ചത്. വേങ്ങരയില്‍നിന്ന് ചോക്കാട് പഞ്ചായത്തിലെ പുല്ലങ്കോട്ടെ ബന്ധുവീട്ടിലെത്തിയ പത്തംഗ സംഘത്തിലെ അഞ്ചുപേരാണ് അപകടത്തില്‍പെട്ടത്. യൂസഫിെൻറ വിവാഹം ഒരുമാസം മുമ്പാണ് നടന്നത്.
ചിങ്കക്കല്ല് ഭാഗത്ത് കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. വലിയ ഉരുളന്‍കല്ലുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ മലവെള്ളം കുതിച്ചെത്തിയതോടെ രക്ഷപ്പെടാനുള്ള ബുദ്ധിമുട്ടാണ് ഇവരുടെ മരണത്തിലെത്തിച്ചത്. ഫയർഫോഴ്സും വനം ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ജുബൈരിയയുടെ മറ്റ് മക്കൾ: മുഹമ്മദ് സിനാന്, സന്‍സ. യൂസഫിെൻറ മാതാവ്: സുഹ്റാബി. സഹോദരങ്ങള്‍: മുഹമ്മദ് ഹസന്, ഫായിസ തസ്നിയ, ഫാത്തിമ നസ്റി.
