Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

text_fields
bookmark_border
quary accident
cancel

മലപ്പുറം: മലപ്പുറം മേൽമുറി 27ൽ ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പുളിക്കൽ സ്വദേശി റഷീദിന്‍റെ മകൾ റഷ (8), നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം സ്വദേശി ജംഷീറിന്‍റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്.

മേൽമുറി പൊടിയാട് ആണ് ദാരുണ സംഭവം നടന്നത്. മരിച്ച രണ്ടു പേരും സഹോദരിമാരുടെ മക്കളാണ്. കുട്ടികളുടെ അമ്മാവന്‍റെ നിക്കാഹ് ചടങ്ങ് രാവിലെ ഒമ്പത് മണിയോടെ നടന്നിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ കാണാതായത്.

വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടർന്ന് വൈകിട്ടോടെയാണ് ക്വാറിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ക്വാറി കാണാൻ പോയ കുട്ടികൾ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two children drowned after falling into a quarry in Malappuram
Next Story