Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതിലിടിഞ്ഞ് കാസർകോട്ട്...

മതിലിടിഞ്ഞ് കാസർകോട്ട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു; ഒരാൾക്ക് പരിക്ക്

text_fields
bookmark_border
മതിലിടിഞ്ഞ് കാസർകോട്ട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു; ഒരാൾക്ക് പരിക്ക്
cancel

കാസ​ർകോട്:ദേ​ല​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന്റെ മ​തി​ലി​ടി​ഞ്ഞ് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു.

അ​ഡൂ​ർ സ​ഞ്ച​ക്ക​ട​വ് കു​രു​ർ പി.​എ​ച്ച്.​സി​ക്ക് സ​മീ​പ​ത്തെ അ​ബൂ​ബ​ക്ക​ർ-​സൗ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളും അ​ഡൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ മു​സ​മ്മി​ൽ (14), മു​ൻ​സീ​ർ (9) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മു​സ​മ്മി​ൽ ഒ​മ്പ​താം​ത​ര​ത്തി​ലും മു​ൻ​സീ​ർ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​ണ്.

ഇ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വി​ദ്യാ​ർ​ഥി താ​ജു​ദ്ദീ​ന്റെ മ​ക​ൻ വ​ഹാ​സി​നെ (12) നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്ത് ചെ​ർ​ക്ക​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. താ​ജു​ദ്ദീ​​ന്റെ വീ​ടി​ന​ടു​ത്ത്​ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​​മ്പോ​ഴാ​ണ്​ അ​പ​ക​ടം. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5.30നാ​ണ്​ സം​ഭ​വം.

ഒ​രാ​ഴ്ച മു​മ്പ്​ താ​മ​സം തു​ട​ങ്ങി​യ വീ​ടി​ന്റെ മ​ണ്ണി​ട്ടു​യ​ർ​ത്തി​യ മ​തി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടി​ഞ്ഞ് താ​ഴെ ഭാ​ഗ​ത്തു​ള്ള പെ​ട്ടി​ക്ക​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മ​ണ്ണി​നും ക​ല്ലി​നു​മി​ട​യി​ൽ വീ​ണ കു​ട്ടി​ക​ളെ നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ക്കു​മ്പോ​ഴേ​ക്കും ര​ണ്ട് കു​ട്ടി​ക​ളും മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Two children deathHeavy RainKasaragod
News Summary - Two Children Die as Wall Collapses in Kasaragod Heavy Rain
Next Story