കാസർകോട്: ചെർക്കപ്പാറയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. ദിൽജിത്ത് (12), നന്ദഗോപൻ (15) എന്നിവരാണ് മരിച്ചത്. വൈകീട്ടോടെ പഞ്ചായത്ത് കുളത്തിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം.
കൂട്ടുകാരായ നാലുപേർക്കൊപ്പമാണ് ഇവർ കുളിക്കാനെത്തിയത്. ദിൽജിത്തും നന്ദഗോപനും വെള്ളത്തിൽ മുങ്ങിയ വിവരം കൂട്ടുകാരാണ് മറ്റുള്ളവരെ അറിയിച്ചത്. നാട്ടുകാർ എത്തി ദിൽജിത്തിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഫയർഫോഴ്സ് എത്തിയാണ് നന്ദഗോപന്‍റെ മൃതദേഹം പുറത്തെടുത്തത്. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു.