Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറൈൻഡ്രൈവിൽ 13 പേർക്കുള്ള ബോട്ടിൽ കയറ്റിയത് 40ഓളം പേരെ; ബോട്ടുകൾ കസ്റ്റഡിയിൽ

text_fields
bookmark_border
രണ്ടു സ്രാങ്കുമാർ അറസ്റ്റിൽ
marine drive kochi
cancel

കൊച്ചി: താനൂരിലെ ബോട്ട് ദുരന്തത്തിന് ശേഷം നടത്തുന്ന പരിശോധനയിൽ എറണാകുളം മറൈൻഡ്രൈവിൽ അമിതമായി ആളെ കയറ്റിയ രണ്ട് ബോട്ടുകൾ പൊലീസ് പിടികൂടി. 13 പേരെ കയറ്റാൻ ശേഷിയുള്ള സെന്‍റ് മേരീസ് എന്ന ബോട്ടിൽ 40ഓളം പേരെയാണ് കയറ്റിയിരുന്നത്.

സന്ധ്യ എന്ന മറ്റൊരു ബോട്ടിലുമാണ് പൊലീസ് പരിശോധന നടത്തിയത്. ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയും സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബോട്ടുകളുടെ സർവീസ് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - two boat taken to custody at marine drive kochi
Next Story